OVS - Latest NewsOVS-Kerala News

ഇ.ശ്രീധരന്‍ നിസ്വാര്‍ഥജീവിതത്തിന് ഉത്തമമാതൃക : പരിശുദ്ധ കാതോലിക്ക ബാവ

ഡോ. ഇ.ശ്രീധരന്  ഓര്‍ത്തഡോക് സ് സഭയുടെ ആദരം.പ്രഥമ  ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ്  എക്‌സലന്‍സ് അവാര്‍ഡ് അദേഹത്തിന്  സമ്മാനിച്ചു.

സ്വന്തം ലേഖകന്‍ 

കോട്ടയം ●  മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുമ്പോഴാണ് ജീവിതത്തിനു മൂല്യം ഉണ്ടാകുന്നതെന്നും നിസ്വാര്‍ഥജീവിതത്തിന് ഉത്തമമാതൃകയാണ് ഡോ. ഇ.ശ്രീധരനെന്ന് പരിശുദ്ധ  ബസേലിയോസ് മാര്‍ത്തോമ്മാ  പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.പരിശുദ്ധ സഭയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ   എം.ജി.ഒ.സി.എസ്.എമ്മിന്‍റെ   രാജ്യാന്തരസമ്മേളനത്തില്‍ പ്രഥമ ഡോ.ഫിലിപ്പോസ് മാര്‍ തെയോഫിലോസ് എക്‌സലന്‍സ് അവാര്‍ഡ് ഡോ. ഇ.ശ്രീധരനു സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ ബാവ.പ്രസിഡന്‍റ്  ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിച്ചു.വിശ്വസ്തതയും കൃത്യനിഷ്ഠയും ആത്മാര്‍ഥതയും അര്‍പ്പണബോധവുമാണ് തന്റെ നേട്ടങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഡോ.ഇ.ശ്രീധരന്‍ മറുപടിപ്രസംഗത്തില്‍ പറഞ്ഞു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ജനറല്‍ സെക്രട്ടറി ഫാ.ഫിലന്‍ പി.മാത്യു, ജനറല്‍ കണ്‍വീനര്‍ ഫാ.മോഹന്‍ജോസഫ്, സ്റ്റുഡന്‍റ്  വൈസ് പ്രസിഡന്‍റ്  നിമേഷ് തോമസ്, ഡോ. ജോസഫ് പി.വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.ത്രിദിന സമ്മേളനത്തില്‍ വിവിധ സെക്ഷനുകളിലായി പ്രമുഖര്‍ ക്ലാസുകള്‍  നയിച്ചു.