OVS-Kerala News

മൈക്കാവ് സെന്റ്‌ മേരീസ് പള്ളി പെരുന്നാളിന് കൊടിയേറി

മലബാര്‍ ഭദ്രാസനത്തില്‍, കോഴിക്കോട് ജില്ലയിലെ ആദ്യകാല കുടിയേറ്റ മേഖലയായ മൈക്കാവ് ദേശത്തിന്റെ അനുഗ്രഹവും പ്രകാശവുമായി നിലകൊള്ളുന്നതുമായ സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പ. ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാളും, ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും 2018,  ജനുവരി 13, 14, 15 ദിവസങ്ങളിലായി ഭക്ത്യാദര പൂര്‍വ്വം കൊണ്ടാടപ്പെടുന്നു. പെരുന്നാള്‍ ആഘോഷത്തിന് ഇടവക വികാരി  ഫാ. ജെയിംസ് ഫിലിപ്പ് വയലപ്പിള്ളില്‍ കൊടിയേറ്റി .