OVS - Latest NewsOVS-Kerala News

യുവജനപ്രസ്ഥാനം ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും

കോട്ടയം: പനി ഗുരുതരമായി പടരുന്ന സാഹചര്യത്തിൽ പ്രാദേശിക അടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ ഓർത്തഡോൿസ് ക്രൈസ്‌തവ യുവജനപ്രസ്ഥാന കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. വിവിധ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ യൂണിറ്റ് അടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. കേന്ദ്ര ഭദ്രാസന യുണിറ്റ് ഭാരവാഹികളും അംഗങ്ങളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് പ്രസിഡന്റ് അഭി. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, വൈസ് പ്രസിഡന്റ് റവ.ഫാ. ഫിലിപ്പ് തരകൻ, ജനറൽ സെക്രട്ടറി റവ.ഫാ. അജി കെ തോമസ്, ട്രഷറർ ജോജി പി തോമസ് തുടങ്ങിയവർ പറഞ്ഞു.