OVS-Kerala News

മുളക്കുളം സെൻറ്:ജോർജ് ഓർത്തോഡോക്സ് പളളിയിൽ മാർ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

പിറവം: മുളക്കുളം സെൻറ്:ജോർജ് ഓർത്തോഡോക്സ്  സുറിയാനി പളളിയിൽ മാർ സ്തേഫാനോസ് സഹദായുടെ ഒാർമ്മപ്പെരുന്നാൾ ഈ മാസം 6,7,8 തിയതികളിൽ വെരി.റവ.ജേക്കബ് ജോൺസ് കോറെപ്പിസ്ക്കോപ്പയുടെ(ചെങ്ങന്നൂർ) മുഖ്യ കാർമികത്വത്തിൽ ആചരിക്കുമെന്ന് വികാരി ഫാ.ററി.പി ജോൺ തളിയച്ചിറ അറിയിച്ചു. ആറാം തിയതി  വെളളിയാഴ്ച രാവിലെ 6:45 ന് പ്രഭാത നമസ്ക്കാരവും തുടർന്ന് ദനഹാ ശുശ്രൂഷയും,8:45ന് വി.കുർബാനയും ഉണ്ടായിരിക്കും. ഏഴാം തിയതി ശനിയാഴ്ച 3:00Pm ന് വാദൃമേളം, 6Pm നു മേബൂട്ടുതുറക്കൽ, 6:30Pm നു  സന്ധൃാ നമസ്ക്കാരം, 7:30Pm നു പ്രദക്ഷിണം(സെഹിയോ൯കുന്ന്-അന്തൃാൽ കുരിശുപളളികളിൽ ചെന്നശേഷം തിരിച്ച് പളളിയിലേക്ക്) 10Pm ന് ആശീർവാദവും തുടർന്ന് നേർച്ച സദൃയും. ഞായറാഴ്ച രാവിലെ 7:15 ന് പ്രഭാത നമസ്ക്കാരം, 8:15ന് വി.മൂന്നി൯മേൽ കുർബാന (വെരി റവ.ജേക്കബ് ജോൺസ് കോറെപ്പിസ്ക്കോപ്പയുടെ പ്രധാന കാർമ്മികത്ത്വത്തിൽ) 11:00am ന് സ്ലീബാ എഴുന്നളളിപ്പ്, 11:30am പ്രദക്ഷിണം, 12:30pm ന് ആശീർവാദം, 12:45ന് മേബൂട്ട് അടയ്ക്കൽ, 1:00pm കൊടിയിറക്ക്.ശേഷം  നേർച്ച സദൃയും ഉണ്ടായിരിക്കും.