OVS - Latest NewsOVS-Exclusive News

സഭയെ അവഹേളിക്കുന്ന ചിത്രങ്ങൾക്ക് പിന്നിലെ സത്യം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സോഷ്യൽ മീഡിയയിലും, തുടർന്ന് ഇന്നലെ മാതൃഭൂമി ന്യൂസവറിലും, ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കും, അവരുടെ ആവിശ്യങ്ങൾക്കുമായി, പരിശുദ്ധ സഭയെയും, സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ കാതോലിക്ക ബാവാ തിരുമേനിയേയും അവഹേളിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് മദ്യം വിളമ്പി എന്നാണ് ചിത്രത്തിനൊപ്പം പ്രചരിക്കുന്ന അടിക്കുറിപ്പ്.
എന്നാല്‍ യാഥാര്‍ത്യം പരിശുദ്ധ കാതോലിക്കാ ബാവാ 2012-ല്‍ ഹാശാ ശുശ്രൂഷയ്ക്കായി ബഹറിനില്‍ എത്തിയപ്പോള്‍ അവിടെ പെസഹാ ശുശ്രൂഷയ്ക്കും കാൽകഴുകൽ ശുശ്രൂഷയ്ക്ക് ശേഷം പരിശുദ്ധ പിതാവ് കാലുകള്‍ കഴുകിയവരോടൊപ്പമിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രമാണിത്. എന്നാല്‍ അതില്‍ നിന്നും കട്ട് ചെയ്ത ചിത്രമാണ് സാമൂഹിക വിരുദ്ധര്‍ പ്രചരണത്തിനായി ഉപയോഗിക്കുന്നത്. ഗ്ലാസുകളിലെ ആപ്പിള്‍ ജൂസ് മദ്യമായി വ്യാഖ്യാനിക്കപ്പെട്ടു. ഗള്‍ഫില്‍ ലഭിക്കുന്ന അല്‍മറായി കമ്പിനിയുടെ ആപ്പിള്‍ ജൂസാണ് ഉപയോഗിച്ചിരിക്കുന്നത്. സഭയുടെ പ്രതിഷേധം ഇന്നലെ 10 മണിക്ക് തന്നെ സഭയുടെ അൽമായ ട്രസ്റ്റി ശ്രീ ജോർജ് പോൾ മാതൃഭൂമി ന്യൂസിൽ ഒദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു.

എല്ലാ വര്‍ഷവും ഹാശാ ആഴ്ച ഉണ്ടാവുന്ന ദുഷ്പ്രചരണം; വ്യാഖ്യാനിക്കപ്പെടുന്ന  ഈ ചിത്രത്തിന് പിന്നിലെ സത്യമെന്ത്?