OVS - Latest NewsOVS-Kerala News

55മത് തുമ്പമൺ ഭദ്രാസന പരുമല തീർത്ഥയാത്ര നവംബർ ഒന്നിന്

കൈപ്പട്ടൂർ: സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ സെന്റ് ജോർജ്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന 55മത് വർഷത്തെ തുമ്പമൺ ഭദ്രാസന പരുമല പദയാത്ര നവംബർ 1ന് രാവിലെ 7 മണിക്ക് കൈപ്പട്ടൂർ പള്ളിയിൽ നിന്നും അഭി. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെയും മറ്റനേകം വൈദികരുടെയും ആശിർവാദത്തോടുകൂടി ആരംഭിക്കുന്നതാണ്. നെരിയാപുരം, തുമ്പമൺ, കുളനട, മാന്തുക, ചെങ്ങന്നൂർ വഴി, പാണ്ടനാട് പള്ളിയിൽ എത്തി കത്തിച്ച മെഴുകുതിരികളുമായി നൂറുകണക്കിന് വിശ്വാസികൾ പരിശുദ്ധ പരുമല കൊച്ചു തിരുമേനി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന് പ്രാർത്ഥനയുമായി വൈകിട്ട് 7.30ന് പരുമല പള്ളിയിൽ എത്തിച്ചേരുന്നതാണ്. മലങ്കര സഭയിൽ ആദ്യമായി ഒരു പദയാത്രയ്ക്ക് രൂപം നൽകിയതും, നവംബർ ഒന്നാം തീയതി രാത്രി പരുമല പള്ളിയിലെ ഭക്തിനിർഭരമായ റാസിക്ക് ശേഷം ഒരു ഭക്തിഗാനാർച്ചന നടത്തുവാനുള്ള അനുവാദം ലഭിച്ചിട്ടുള്ള ഏകപദയാത്രയാണ് ഇത്. പത്തനംതിട്ട ജില്ലയിലെ മലയോരമേഖലയിലുള്ള മണ്ണിറ ഓർത്തഡോക്സ് ഇടവകയിൽ നിന്നും അനേകർ വർഷങ്ങളായി ഈ പദയാത്രയിൽ പങ്കെടുക്കുന്നു.