OVS - Latest NewsOVS-Kerala News

വിദ്യാർത്ഥിപ്രസ്ഥാനം 114 മത് വാർഷിക കോൺഫറൻസ് പത്തനംതിട്ടയിൽ

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ക്രൈസ്തവ വിദ്യാർത്ഥിപ്രസ്ഥാനം (എം.ജി.ഒ.സി.എസ്.എം) 114 മത് വാർഷിക കോൺഫറൻസ് തുമ്പമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ വച്ച് ഡിസംബർ 26 മുതൽ 29 വരെ നടക്കും. 26നു വൈകുന്നേരം പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ സമ്മേളനം ഉത്‌ഘാടനം ചെയ്യും. Faith, Fellowship, Friendship: Journeying with Christ എന്നതാണ് ഈ വർഷത്തെ മുഖ്യചിന്താവിഷയം. ഓരോ യൂണിറ്റിൽ നിന്നും രണ്ടു പേർക്ക് കോൺഫ്രൻസിൽ സംബന്ധിക്കാവുന്നതാണ്.

രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 300 രൂപ. 2023 ഡിസംബർ 5 നു മുൻപായി രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. കോൺഫ്രൻസ് രജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾക്ക് www.mgocsm.in സന്ദർശിക്കുക.