OVS - Latest NewsOVS-Exclusive NewsOVS-Kerala News

കേസുകളെല്ലാം അവസാനിച്ചെന്ന് വിശ്വസിപ്പിച്ചു ജനം പമ്പരവിഢ്ഡികളായി ; ഓടക്കാലിയിലെ യാക്കോബായ വിഭാഗത്തില്‍ കലാപം : ശബ്ദരേഖ പുറത്ത് വിടുന്നു

കൊച്ചി : അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട തര്‍ക്കത്തിലിരിക്കുന്ന ഓടക്കാലി സെന്‍റ് മേരീസ്‌ പള്ളിയില്‍ ഓര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ പ്രധാന പെരുന്നാള്‍ നടത്തിയത് യാക്കോബായ വിഭാഗത്തില്‍ പുകയുന്ന ആഭ്യന്തര കലഹം മറനീക്കി പുറത്തെത്തിയിലേക്ക് വഴിതെളിച്ചു.സോഷ്യല്‍ മീഡിയയിലെ യാക്കോബായ ഗ്രൂപ്പുകളില്‍ രഹസ്യമായി പ്രചരിക്കുന്ന ശബ്ദരേഖ ഓ.വി.എസ് ഓണ്‍ലൈന് ലഭിച്ചു.വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ പ്രധാന പെരുന്നാള്‍ ആഘോഷപൂര്‍വ്വം നടത്തിയത് ബഹു.ജില്ലാ കോടതി വിധി സമ്പാദിച്ചായിരിന്നു.ഓടക്കാലി പള്ളിയുടെ മെയിന്‍ കേസ് നടന്നു വരികയാണ്.വികാരിമാരായ റവ.ഫാ.ജോര്‍ജ് പട്ടളാട്ട്,റവ.ഫാ.അഡ്വ.തോമസ് പോള്‍ റബാന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.ആയാതനുസരിച്ചു വര്‍ഷംതോറും പ്രധാന പെരുന്നാള്‍ നടത്തി വരുന്നു.

യാക്കോബായ വിഭാഗം കൈയേറിയിരിക്കുന്ന ദേവാലയത്തില്‍ തീര്‍പ്പ്‌ ഉണ്ടാവുന്നത് വരെ കോടതി നിര്‍ദ്ദേശപ്രകാരം ഓര്‍ത്തഡോക്സ് സഭയ്ക്ക് വര്‍ഷത്തില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ പള്ളിയില്‍ പ്രവേശിക്കാനും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാനും അനുമതിയുണ്ടെന്നിരിക്കെ ഇത് തടസ്സപ്പെടുത്താനും അനുമതിയില്ലെന്ന് വരുത്തിത്തീര്‍ക്കാനും വ്യാപക പ്രചരണങ്ങള്‍ ഉത്തരവ് വന്നു പിറ്റേന്ന് മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിന്നു.പെരുന്നാള്‍ ഭംഗിയായി സമാപിച്ചു.പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് അങ്കമാലി ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മീകത്വം വഹിച്ചു.പെരുന്നാള്‍ കുര്‍ബാനയിലും പ്രദക്ഷിണത്തിലും നൂറുകണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു.

പെരുന്നാള്‍ ദൃശ്യങ്ങള്‍

അതിവൈകാരികതമായ   യാക്കോബായ വിശ്വാസിയുടെ ശബ്ദരേഖ ഇങ്ങനെ :-

“ കേസുകളെല്ലാം അവസാനിച്ചെന്നു കാപ്പയിട്ട പുരോഹിതന്‍ ഏവഗേലോന്‍   മേശയില്‍ വേദ ഗ്രന്ഥത്തിനു മുകളില്‍ കൈവെച്ചു പറഞ്ഞ പ്രസ്താവന വിശ്വസിച്ചു ആഘോഷത്തിന്റെ ഭരണ സമിതിയുടെ വെടിക്കെട്ട്‌ കണ്ടു ഇടവക ജനം പമ്പര വിഡ്ഢികളായി .ഇപ്പോള്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് മുപ്പത്തൊന്നു മണിക്കൂര്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ അനുമതി കിട്ടിയത് കണ്ടു പാവം ജനം കഴുതകളായി അന്തംവിട്ടിരിക്കുകയാണ് .ഇരുപത്തിനാലു മണിക്കൂറാണ് സാധാരണ കിട്ടുന്നത്.ഇത് മുപ്പത്തിയൊന്നു മണിക്കൂര്‍ .ഇടവക ജനത്തിന്‍റെ കണ്ണില്‍ പൊടിയിടാന്‍ മദ്ബഹയില്‍ റബര്‍ മരം കൊണ്ട് താല്‍ക്കാലിക നിര്‍മ്മാണം നടത്തിയതും ഞങ്ങള്‍ കണ്ടു……..നമ്മുടെ മണ്ടന്‍ ഭരണ സമിതി ലക്ഷങ്ങള്‍ ചിലവാക്കി ബഹു.ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തു അത് രണ്ടു ദിവസമാക്കി നീട്ടി കൊടുത്തു.ഭരണ സമിതിയുടെ കേസിനോടുള്ള ഭ്രാന്ത്‌ കാരണം മുപ്പത്തിയൊന്നു മണിക്കൂര്‍ ലഭിച്ചുവെന്നും ………. നിര്‍ണ്ണായക വഴിത്തിരിവാണെന്നു നിങ്ങള്‍ മനസ്സിലാക്കണം….

ഓര്‍ത്തഡോക്സ് സഭയോടുള്ള നീതി നിഷേധം തുടരുന്നു ; ഓടക്കാലി പള്ളിയില്‍ ഹൈക്കോടതി വിധിയുമായി പ്രവേശിക്കാനെത്തിയ വൈദീകരെയും വിശ്വാസികളെയും പോലീസ് അറസ്റ്റ് ചെയ്തു

ഓടക്കാലി പള്ളിയില്‍ പെരുന്നാള്‍ നടത്താന്‍ ജില്ലാ കോടതി അനുമതി

‘മംഗളം’യാക്കോബായ മുഖപത്രം ;സാധൂകരിക്കുന്ന ഷെവലിയര്‍ ശബ്ദരേഖ പുറത്ത്