OVS - Latest NewsOVS-Kerala News

തർക്ക ഇടവകകളിൽ കോടതി വിധികളുടെ സ്വതര നടത്തിപ്പിന് നിശ്ചയദാർഢ്യത്തോടെ ജുഡീഷ്യറി.

കഴിഞ്ഞ ഒരാഴ്ച്ചയിൽ മുളന്തുരുത്തി മാർത്തോമൻ, കോതമംഗലം ചെറിയ പള്ളി, തിരുവാർപ്പ് മർത്തുശ്‌മൂനി തുടങ്ങിയ അര ഡസനോളും ഇടവകകളിലെ ബഹു.കോടതി വിധികളുടെ നടത്തിപ്പിന് നേരിടുന്ന അനിയന്ത്രിത കാലതാമസവും, സർക്കാർ സഹായത്തോടെ നിർബാധം തുടരുന്ന നിരോധിത സമാന്തര ഭരണവും അവസാനിപ്പിക്കാൻ ഉറപ്പിച്ചു ബഹു. കേരള ഹൈകോടതിയും കീഴ് കോടതികളും പിടിമുറുക്കുന്നത് കേരളത്തിൽ മലങ്കര സഭാ തർക്കം വീണ്ടും വാർത്താമാധ്യമങ്ങളുടെ പ്രൈം ടൈമിൽ സ്ഥാനം പിടിക്കുന്നതിന് ഒപ്പം, സർക്കാരിന് എതിരെ ബഹു. ഹൈക്കോടതി നടത്തുന്ന നിരന്തര വിമർശനങ്ങളും പൊതുസമൂഹം ചർച്ച ചെയ്യുന്നു. യാക്കോബായ വിഭാഗം സ്വതസിദ്ധമായ ശൈലിയിലുള്ള സമരാഭാസങ്ങളും, ജുഡീഷ്യറിക്കും മലങ്കര സഭ നേതൃത്തിനുമെതിരെ ആക്ഷേപങ്ങളും, ശാപങ്ങളും, ഭീഷണിയുമായി, കോവിഡ് പ്രോട്ടോകോൾ പോലും ധിക്കരിച്ച കലാപത്തിലേക്കും, നിയമ നടപടികളിലേക്കും, പകർച്ചവ്യാധിയിലേക്കും വിശ്വാസികളെ നിർദ്ദയം തള്ളിവിടുന്നു. പിറവത്തിന് സമാനമായ സമരാഭാസങ്ങളും, ഹാസ്യനാടകങ്ങളും അരങ്ങു ഒരുക്കാൻ പോകുന്ന ഇനിയുള്ള നിർണ്ണായക ദിവസങ്ങളിൽ, “വിശ്വാസ പോരാട്ടം” എന്ന പേരിൽ ഇന്ത്യ രാജ്യത്തെ ഭരണഘടനയ്ക്കും, ജുഡിഷ്യറിയക്കും, സർക്കാരിനും എതിരെ നടത്തുന്ന യുദ്ധമാണ് യാക്കോബായ വിഭാഗത്തിൻ്റെ നേതൃത്വം പിടിച്ചെടുത്ത അഭിവന്ദ്യ ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാൻ്റെ നേതൃത്തിൽ അരങ്ങേറാൻ പോകുന്നത്. കഥാന്ത്യത്തിൽ യാക്കോബായ ആവേശ തൊഴിലാളികൾക്ക് ഇനിയുള്ള കാലം ചുമക്കാൻ പാകത്തിന് പുതിയ ഒരു സ്രേഷ്ഠവതാരം പിറവിയെടുക്കുമെങ്കിലും, മേൽപറഞ്ഞ മുഴുവൻ പള്ളികളിലും ഭാരതത്തിൻ്റെ നിയമവ്യവസ്ഥത വിഘിടിത വിഭാഗത്തിനുള്ള “മുടക്കു കല്പന” പ്രാബല്യത്തിൽ വരുത്തും. ഈ ആഴ്ചയിൽ ബഹു.കോടതികളിൽ നിന്നും വന്ന വിധികളും, പരാമർശങ്ങളും ചുവുടെ ചേർക്കുന്നു:

* മാർത്തോമൻ പളളി മുളന്തുരുത്തി
മുളന്തുരുത്തി മാർത്തോമൻ പള്ളിയും സ്ഥാപനങ്ങളും എറണാകുളം ജില്ലാ കളക്ടർ ഏറ്റെടുക്കണം എന്ന് ബഹു.കേരളാ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. ഹൈക്കോടതി സിംഗിംൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കേരളാ സർക്കാർ നൽകിയ റിട്ട് അപ്പീലിലാണ് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്.

മുളന്തുരുത്തി മാർത്തോമൻ പള്ളി 1934-ലെ മലങ്കര സഭാ ഭരണഘടനാ പ്രകാരം ഭരണം നടത്തണമെന്നും, അല്ലാത്തവർക്ക് ശാശ്വത നിരോധനം ഏർപ്പെടുത്തി ബഹു. ജില്ലാ കോടതിയും, ബഹു ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഇതിന് ശേഷം ഹർജിക്കാർ പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ഹൈക്കോടതി അനുവദിക്കുകയും ചെയ്തു. പോലീസ് സംരക്ഷണം അനുവദിച്ചിട്ടും വിധി നടപ്പാക്കാൻ കൂട്ടാക്കാത്ത കേരളാ ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്ക് എതിരെ ഒർത്തഡോക്സ് സഭക്കാർ ഹൈക്കോടതിയിൽ കണ്ടംപ്റ്റ് നൽകുകയും ചെയ്തു. അവിടെയും കേരളാ സർക്കാർ ഉദ്യോഗസ്ഥർ വിമുഖത പ്രകടിപ്പിച്ചപ്പോൾ കേന്ദ്ര ഏജൻസിയെ (CRPF) കൊണ്ട് വിധി നടപ്പിലാക്കാൻ സാധിക്കുമോ എന്ന് ബഹു. കോടതി പരിശോധിച്ച് വരുന്നതിനിടയക്കാണ് കേരള സർക്കാർ അപ്പീലുമായി ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്.

ആഗസ്റ്റ് 17 -നു (തിങ്കൾ) കേസ് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് എറണാകുളം ജില്ലാ കളക്ടർ മുളന്തുരുത്തി പള്ളി ഏറ്റെടുക്കണം എന്ന് ഉത്തരവിട്ടു. യാതൊരു രീതിയിലുള്ള പാരലൽ ഭരണം അനുവദിക്കാൻ കഴിയില്ല എന്നും കോടതി കർശന നിർദേശം നൽകി. വരുന്ന തിങ്കൾ വരെ സിംഗിൾ ജഡ്ജ് ഉത്തരവിന് സ്റ്റേയും ഡിവിഷൻ ബഞ്ച് അനുവദിച്ചിട്ടുണ്ട്. ഓർത്തഡോക്സ് സഭക്ക് വേണ്ടി അഡ്വ ശ്രീകുമാർ അസോസിയേറ്റ് ഹാജരായി.

* കോതമംഗലം മാർത്തോമൻ ചെറിയ പള്ളി
കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയുടെ വിധി നടത്തിപ്പിന് കേരള സർക്കാരിന് ഇനിയും സാവകാശം നൽകാൻ കഴിയില്ല എന്നും, സംസ്ഥാന സർക്കാരിന് വിധി നടത്തിപ്പിന് കഴിയില്ലായെങ്കിൽ കേന്ദ്ര സേനയെ വിളിക്കേണ്ടി വരുമെന്നും ബഹു .കേരള ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നല്കി. കേസിൻ്റെ മുഴുവൻ രേഖകളും അഡീഷണൽ സോളിസിറ്റർ ജനറലിന് കൈമാറാനും, കേസ് വീണ്ടും ആഗസ്റ്റ് 18 (ചൊവ്വ) പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാരിൻ്റെ നിലപാട് അറിയിക്കാനും ബഹു. ഹൈ കോടതി ഉത്തരവിട്ടു. ഹർജിക്കാരനായ വെരി. റവ. തോമസ് പോൾ റമ്പാന് വേണ്ടി അഡ്വ: റോഷൻ ഡി അലക്സാണ്ടർ, സീനിയർ അഭിഭാഷകൻ എസ്. ശ്രീകുമാർ എന്നിവർ ഹാജരായി.

* ചാലിശ്ശേരി പളളി
ചാലിശ്ശേരി സെൻറ് പീറ്റേഴ്‌സ് ഓർത്തഡോക്സ് പളളിക്ക് പോലിസ് സംരക്ഷണം അനുവദിച്ചു. 1934-ലെ സഭാ ഭരണഘടനാ പ്രകാരം നിയമിതനായ വികാരിക്ക് കർമ്മങ്ങൾ നടത്തുന്നതിന് ചാലിശ്ശേരി പള്ളിയുടെ വികാരി നൽകിയ പോലീസ് സംരഷണ ഹർജി ബഹു. കോടതി ഇന്ന് അനുവദിച്ചു. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്ന യാക്കോബായ വിഭാഗത്തിന് എതിരെ കർശന നടപടിയെടുക്കണം എന്ന് കോടതി നിർദേശിച്ചിരിക്കുന്നു. യാതൊരു വിധത്തിലുള്ള പാരലൽ ഭരണം അനുവദിക്കാൻ കഴിയില്ല എന്നും കോടതി ഉത്തരവിട്ടു. ഓർത്തഡോക്സ് സഭാ വികാരിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ എസ്. ശ്രീകുമാർ ഹാജരായി.

* പൂതൃക്ക പള്ളി
പൂതൃക്ക സെൻറ് മേരീസ് പള്ളി ഉടൻ ഏറ്റെടുക്കണം എന്ന് ബഹു. ഹൈക്കോടതി. പുത്തൻ കുരിശ് SHO -ക്കാണ് നിർദേശം. ബഹു. കോടതി ഉത്തരവ് ലംഘിച്ച പ്രതികൾക്ക് എതിരെ കോടതി അലക്ഷ്യം സ്വീകരിക്കുമെന്നും ബഹു. കോടതി വ്യക്തമാക്കി. ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി ശ്രീകുമാർ അസോസിയേറ്റ് ഹാജരായി.

*ഓണക്കൂർ സെഹിയോൻ പള്ളി
ഓണക്കൂർ സെഹിയോൻ പള്ളി ആഗസ്റ്റ് 17 -ന് (തിങ്കൾ) സ്ഥലം തഹസിൽദാർ ഏറ്റെടുക്കണം എന്ന്‌ ബഹു. കേരള ഹൈക്കോടതി വിധിച്ചു. കോടതി മുൻപ് ഈ കേസിൽ നിയോഗിച്ച അഭിഭാഷക കമ്മിഷൻ്റെ സാന്നിദ്ധ്യത്തിൽ വേണം തഹസിൽദാർ ഏറ്റെടുക്കണ്ടത് എന്ന് കേരളാ ഹൈക്കോടതി വിധിച്ചു. കോടതി വിധി നടത്തിപ്പിനായി പള്ളിയിലെത്തിയ വികാരിയെ തടഞ്ഞ കേസിലെ യാക്കോബായ വിഭാഗം വികാരിയടക്കമുള്ള പ്രതികൾക്ക് ബഹു. ഹൈക്കോടതി നോട്ടീസയക്കും. കുറ്റക്കാർക്ക് എതിരെ കോടതിയലക്ഷ്യ നടപടി എടുക്കുമെന്നും ബഹു. ഹൈ കോടതി പ്രഖ്യാപിച്ചു.

*തിരുവാർപ്പ് പള്ളി
തിരുവാർപ്പ് മർത്തശ്‌മൂനി പള്ളി പൂട്ടി താക്കോൽ കോട്ടയം കളക്ടർ കൈവശം വെയ്ക്കണം എന്ന ബഹു. ഹൈക്കോടതി.

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി