OVS - Latest NewsOVS-Kerala News

37-മത്  മലങ്കര അസോസിയേഷന്‍റെ  പന്തൽ കാൽനാട്ടി ; എല്ലാ കണ്ണുകളും  കോട്ടയത്തേക്ക് 

കോട്ടയം : മാർച്ച് ഒന്നിന് എം.ഡി സെമിനാരിയിലെ   മാർ ഏലിയ കത്തീഡ്രലിൽ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷൻ യോഗത്തിന്‍റെ   പന്തൽ കാൽനാട്ടി. ഇന്നു രാവിലെ  10.30 മണിക്ക്  കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത  ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് കാല്‍നാട്ട് കര്‍മ്മം  നിർവഹിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള മലങ്കര ഓർത്തഡോക്സ് പള്ളികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തോളം പ്രതിനിധികൾക്ക് പങ്കെടുക്കാൻ കഴിയുന്ന സംവിധാനങ്ങളാണ് പന്തലിൽ ക്രമീകരിക്കുന്നത്.യോഗം മാര്‍ച്ച് 1 (ബുധനാഴ്ച) ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കും.സഭാ സ്ഥാനികളായ അത്മായ,വൈദീക ട്രസ്റ്റികളെ യോഗം  തിരഞ്ഞെടുക്കുന്നതായിരിക്കും.

സഭാ തിരെഞ്ഞെടുപ്പ് : പ്രചരണ തിരക്കില്‍ സ്ഥാനാര്‍ത്ഥികള്‍

മലങ്കര അസോസിയേഷന്‍ അംഗങ്ങളെ അറിയാം

 

സഭാ മാനേജിംങ് കമ്മിറ്റി ആയി ; മലങ്കര അസോസിയേഷന്‍റെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്