OVS - Latest NewsOVS-Kerala News

ചെറായി പള്ളി യാക്കോബായ വിഭാഗം ട്രസ്റ്റിക്കെതിരെ വിജിലൻസ് F .I .R

മുവാറ്റുപുഴ:- വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ ചെറായി പള്ളി യാക്കോബായ വിഭാഗം ട്രസ്റ്റിയും, നോർത്ത് പറവൂർ ജോയിന്റ് ആർ.ടി.ഓഫീസിൽ ജീവനക്കാരനുമായ ചെറായി പള്ളിപ്പുറം പുതുശ്ശേരി വീട്ടിൽ അജിമോൻ വർഗീസ്   നെതിരെ വിജിലൻസ് F .I .R   സമർപ്പിച്ചു.
ഫാ. ടിബു വർഗീസ്  വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിൽ നടത്തിയ അന്വേഷണത്തിൽ 21,63,926 രൂപയുടെ അധിക സ്വത്ത് അജിമോൻ സമ്പാദിച്ചതായി കണ്ടെത്തി. ഇയാളുടെ യഥാർഥ വരുമാനത്തിന്റെ 57.47  ശതമാനം കൂടുതലാണിതെന്നും എഫ്.ഐ.ആറിൽ പറയുന്നു. 2009  മുതൽ 2016  വരെയുള്ള കാലയളവിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചപ്പോളാണ് അധിക സ്വത്ത് സമ്പാദനം വിജിലൻസ് കണ്ടെത്തിയത്.

 

1987  ലാണ് അജിമോൻ എൽ.ഡിക്ലാർക്കായി ജോലിയിൽ പ്രവേശിച്ചത്. 2014 ൽ സീനിയർ ക്ലാർക്കായി.എസ്.പി വി.എൻ.ശശിധരനാണ് വിജിലൻസ് കോടതിയിൽ ശനിയാഴ്ച എഫ്.ഐ.ആർ സമർപ്പിച്ചത്. വർഷങ്ങളായി അവകാശ തർക്കത്തിലിരിക്കുന്ന  ഇടവകയാണ് ചെറായി സെൻറ്.മേരീസ് പള്ളി. ഓർത്തോഡോക്സ്  സഭ വികാരിയായ ഫാ.ടിബു വർഗീസ്  നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.