OVS-Pravasi News

അഭി.ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപൊലിത്ത കുവൈറ്റിൽ എത്തുന്നു

കുവൈറ്റ്:  മലങ്കര ഓർത്തഡോൿസ്‌  സഭ  തൃശൂർ  ഭദ്രാസനാധിപൻ  ഡോ. യൂഹാനോൻ  മാർ മിലിത്തിയോസ്  മെത്രാപൊലിത്ത കുവൈറ്റിൽ  എത്തുന്നു. കുവൈറ്റ്‌ സെ : സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയുടെ നാലാം   ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ  മുഖ്യ അതിഥിയായാണ്  അദ്ദേഹം എത്തുന്നത്  . അബ്ബാസിയയിലെ  ഇന്റഗ്രെറ്റഡ്  ഇന്ത്യൻ   സ്കൂളിളിൽ   ഫെബ്രുവരി മൂന്നാം   തീയതി ആണ് ഹാർവെസ്റ്റ്  ഫെസ്റ്റിവൽ നടത്തപെടുക
മലങ്കര ഓർത്തഡോൿസ്‌  സഭ  തൃശൂർ  ഭദ്രാസനാധിപൻ  ഡോ. യൂഹാനോൻ  മാർ മിലിത്തിയോസ്  മെത്രാപൊലിത്ത പ്രമുഖ വേദ  ശാസ്ത്രജ്ഞനും ഓർത്തഡോൿസ്  ക്രൈസ്തവ  യുവജന പ്രസ്ഥാനത്തിന്റെ മുൻ അധ്യക്ഷനുമാണ്  .അധ്യാപകൻ എന്നെ നിലയിൽ   വിവിധ സെമിനാരികളിൽ  പ്രവർത്തിച്ച  അദ്ദേഹം പ്രമുഖ വേദ പണ്ഡിതനും ഗ്രന്ഥ കർത്താവുമാണ് .അദ്ദേഹത്തിൻറെ  രചനയിൽ പിറന്ന ” വേരുകൾ തേടി ” , ” സ്വാതന്ത്രയവും  സ്വയം പര്യാപ്തതയും “, മാനവികതയുടെ കാഴ്ചപ്പാടുകൾ “, ക്രൈസ്തവ സമീപനം : വിശകലനവും വിചിന്തനവും ” എന്നി ഗ്രന്ഥങ്ങൾ ക്രൈസ്തവ സമൂഹത്തിലും പൊതുസമൂഹത്തിലും ചർച്ചയായിട്ടുണ്ട് .

ഫെബ്രുവരി 1  ന്  കുവൈറ്റിൽ എത്തുന്ന അദ്ദേഹം മൂന്നാം തീയതി  നടക്കുന്ന ഹാർവെസ്റ്റ്  ഫെസ്റ്റിവലിൽ  അബ്ബാസിയയിലെ ഇന്റഗ്രെറ്റഡ്  ഇന്ത്യൻ   സ്കൂളിൽ    പൊതു സമ്മേളനത്തിൽ  എൻ .ഇ .സി .കെ  ചെയർമാൻ റെവ . ഇമ്മാനുവേൽ ഗരീബ് , ഇന്ത്യൻ എംബസി പ്രതിനിധികൾ , കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക ആത്മിക നേതാക്കൾ എന്നിവരോടൊപ്പം വേദി   പങ്കെടുക്കും .

അന്നേ ദിവസം  ചലച്ചിത്ര പിന്നണി ഗായകരായ  ഉണ്ണി മേനോനും  രൂപ രേവതിയും  നേത്രുത്വം നൽകുന്ന    “സിംഫണി 2017  ” എന്ന സംഗീത പരിപാടിയും നടത്തപെടുന്നു . ഒപ്പം  സണ്‍‌ഡേ സ്കൂൾ കുട്ടികളുടെയും മറ്റ് ആദ്ധ്യാത്മിക സംഘടനകളുടെയും നേത്രുത്വതിൽ വിവിധ കലാപരിപാടികളും  നടക്കും .ഗാനങ്ങൾ, സമൂഹ നൃത്തങ്ങൾ , ബൈബിൾ നാടകങ്ങൾ , ലഘു നാടകങ്ങൾ, മാർഗംകളി , മുതലായ അനുഷ്ടാന കലകൾ ,  മുതലായവ ഉൾപ്പെടുത്തിയാണ്  കലാപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്  .

കൂടാതെ നാടൻ തട്ടുകട, ഫുഡ്‌ സ്റ്റാളുകൽ, ഗൈമുകൾ , എന്നിവയും ഉണ്ടായിരിക്കുന്നതാണ്.പരിപാടിയുടെ വിജയത്തിനായി ഇടവക വികാരി റവ.ഫാ. സഞ്ചു  ജോണിന്റെ നേത്രുത്വത്തിൽ  ജയിംസ്  ജോർജ് ജെനെറൽ കൺവീനർ  ആയും രാജൻ ജോർജ് ജോയിൻറ്  കൺവീനർ  ആയും  മാത്യൂസ് ഉമ്മൻ , റോണി ജേക്കബ് എന്നിവർ നേതൃത്വം നൽകുന്ന റിസപ്ഷൻ കമ്മറ്റിയും പ്രവർത്തിക്കുന്നു .