OVS - Latest NewsOVS-Kerala NewsOVS-Pravasi News

മെത്രാപ്പൊലീത്ത തിരഞ്ഞെടുപ്പ്: സ്ഥാനാർഥിപ്പട്ടികയായി.

കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയിൽ 7 പുതിയ മെത്രാപ്പൊലീത്തമാരെ തിരഞ്ഞെടുക്കുന്നതിനായി 11 സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി. ഇന്നലെ കൂടിയ മാനേജിങ് കമ്മിറ്റിയാണ് സ്ഥാനാർഥികളെ ഇലക്‌ട്രോണിക് വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. കോലഞ്ചേരിയിൽ 25-ന് സമ്മേളിക്കുന്ന മലങ്കര അസോസിയേഷൻ ഇവരിൽ 7 പേരെ തിരഞ്ഞെടുക്കും. 198 മാനേജിങ് കമ്മിറ്റിയംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

തിരഞ്ഞെടുക്കപ്പെട്ടവർ:

1). ഫാ. ഏബ്രഹാം തോമസ് (51)
കോട്ടയം വൈദിക സെമിനാരി അധ്യാപകനും സഭയുടെ എക്യുമെനിക്കൽ റിലേഷൻസ് ഡിപ്പാർട്‌മെന്റിന്റെ സെക്രട്ടറിയും. കുന്നംകുളം കരിക്കാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി വികാരി. പത്തനംതിട്ട മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്‌സ് പളളി ഇടവകാംഗം. കടക്കാമണ്ണിൽ കെ. എ. തോമസിന്റെയും അന്നമ്മയുടെയും മകൻ.
ലഭിച്ച വോട്ടുകൾ: 144

2). ഫാ. അലക്‌സാണ്ടർ പി. ഡാനിയേൽ (52)
വളളിക്കാട്ട് ദയറ മാനേജർ. ആയൂർ മാക്കുളം സെന്റ് ജോർജ് ഓർത്തഡോക്‌സ് പളളി ഇടവകാംഗം. പറങ്കിമാംവിളവീട് പരേതരായ വൈ. ഡാനിയേലിന്റെയും കുഞ്ഞമ്മയുടെയും മകൻ.
ലഭിച്ച വോട്ടുകൾ: 127

3). ഫാ. എൽദോസ് ഏലിയാസ് (42)
യു എസിലെ ഫ്ലോറിഡ സെന്റ് തോമസ് ഓർത്തഡോക്‌സ് പളളി വികാരി. എടക്കര സെന്റ് മേരീസ് പളളി ഇടവകാംഗം. അമ്പാട്ട് പൊട്ടയ്ക്കൽ ഏലിയാസിന്റെയും റബേക്കായുടെയും മകൻ.
ലഭിച്ച വോട്ടുകൾ: 120

4). കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ (49)
മണ്ണത്തൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പളളി ഇടവകാംഗം. കൊച്ചുപറമ്പിൽ കെ. എം. ഏലിയാസിന്റെയും പരേതയായ ഓമനയുടെയും മകൻ.
ലഭിച്ച വോട്ടുകൾ: 151

5). ഫാ. ഡോ. റെജി ഗീവർഗീസ് (49)
കോട്ടയം വൈദിക സെമിനാരി അധ്യാപകൻ. ഹരിപ്പാട് മുട്ടം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി ഇടവകാംഗം. കാട്ടുപറമ്പിൽ പരേതനായ കൊച്ചുപാപ്പിയുടെയും അമ്മിണിയുടെയും മകൻ.
ലഭിച്ച വോട്ടുകൾ: 153

6). ഫാ. പി. സി. തോമസ് (53)
വാകത്താനം പുത്തൻചന്ത സെന്റ് ജോർജ് ഓർത്തഡോക്‌സ് പളളി വികാരിയും, കോട്ടയം വൈദിക സെമിനാരി അധ്യാപകനും. ആലപ്പുഴ ചേന്നങ്കരി സെന്റ് തോമസ് ഓർത്തഡോക്‌സ് പളളി ഇടവകാംഗം. പുല്ലുപറമ്പിൽ പരേതനായ തോമസ് ചാക്കോയുടെയും അന്നമ്മയുടെയും മകൻ.
ലഭിച്ച വോട്ടുകൾ: 161

7). ഫാ. ഡോ. വർഗീസ് കെ. ജോഷ്വ (51)
തുമ്പമൺ നോർത്ത് സെന്റ് മേരീസ് കാദീശ്താ ഓർത്തഡോക്‌സ് പളളി ഇടവകാംഗം. കിഴക്കേമണ്ണിൽ പി.സി. ജോഷ്വയുടെയും മേരിക്കുട്ടിയുടെയും മകൻ.
ലഭിച്ച വോട്ടുകൾ: 151

8). ഫാ. വർഗീസ് പി. ഇടിച്ചാണ്ടി (48)
മാവേലിക്കര പുതിയകാവ് സെന്റ മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ഇടവകാംഗം. ആലംമൂട്ടിൽ പനയ്ക്കൽ തെക്കേൽ സി. ഐ. ഫിലിപ്പിന്റെയും സൂസമ്മയുടെയും മകൻ.
ലഭിച്ച വോട്ടുകൾ: 113

9). ഫാ. വിനോദ് ജോർജ് (49)
പരുമല സെമിനാരി മാനേജർ. ചെങ്ങന്നൂർ ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്‌സ് പളളി ഇടവകാംഗം. മാലേത്ത് എം. ജി. ജോർജിന്റെയും അക്കാമ്മയുടെയും മകൻ.
ലഭിച്ച വോട്ടുകൾ: 165

10). ഫാ. യാക്കോബ് തോമസ് (43)
ദേവലോകം കാതോലിക്കേറ്റ് അരമന മാനേജർ. അടിമാലി സെന്റ് തോമസ് ഓർത്തഡോക്സ് പളളി ഇടവകാംഗം. കുരീപറമ്പിൽ തോമസിന്റെയും ചിന്നമ്മയുടെയും മകൻ.
ലഭിച്ച വോട്ടുകൾ: 140

11). ഫാ. സഖറിയ നൈനാൻ ചിറത്തിലാട്ട് (43)
മലങ്കര സഭാ മാസികയുടെ ചീഫ് എഡിറ്റർ. നാലുന്നാക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പളളി വികാരി. വാകത്താനം പുത്തൻചന്ത സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയംഗം. ചിറത്തിലാട്ട് സി. ജോൺ കോറെപ്പിസ്‌കോപ്പയുടെയും ലിസി ജോണിന്റെയും മകൻ.
ലഭിച്ച വോട്ടുകൾ: 141

മെത്രാപ്പൊലീത്ത തിരഞ്ഞെടുപ്പ്: 14 പേരുടെ പട്ടികയായി.