OVS-Kerala News

മാത്യൂസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ കബറിടത്തിലേക്കുള്ള ഹോറേബ് തീർത്ഥയാത്ര

മാവേലിക്കര: മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഹോറേബ് തീർത്ഥയാത്ര 2017 ജനുവരി 26 ന് രാവിലെ 6 :30 ന്  തെയോ ഭവൻ അരമനയിൽ നിന്ന് ആരംഭിച്ച് മലങ്കര സഭയുടെ സൂര്യതേജസ്സായ പ.മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിലെ മാർ ഏലിയാ ചാപ്പലിൽ എത്തിച്ചേരുന്നതാണ്.
തീർത്ഥയാത്ര കടന്നു പോകുന്ന ഇടവകകളിൽ നിന്ന് ഭദ്രാസന യുവജന പ്രസ്ഥാനത്തിന് വേണ്ടുന്നതായ എല്ലാവിധമായ സഹായ സഹകരങ്ങൾ നല്കണമെന്ന് അഭ്യർത്ഥിക്കുന്നതായി  പ്രസ്ഥാനത്തിനു വേണ്ടി ജെറിൻ റോയി കണ്ണംമ്പള്ളിൽ (ജനറൽ കൺവീനർ), റവ.ഫാ.അജി കെ.തോമസ്(ഭദ്രാസന യുവജനപ്രസ്ഥാന വൈസ് പ്രസിഡന്റ്), ബിനു ശാമുവേൽ(ഭദ്രാസന യുവജനപ്രസ്ഥാന  ജനറൽ സെക്രട്ടറി), മനു തമ്പാൻ(ഭദ്രാസന യുവജനപ്രസ്ഥാന ട്രഷറാർ) എന്നിവർ അറിയിച്ചു.