OVS-Kerala News

കോലഞ്ചേരി പള്ളി യുവജനപ്രസ്ഥാനത്തിന് പുതിയ സാരഥികൾ

കോലഞ്ചേരി പള്ളി യുവജനപ്രസ്ഥാനത്തിന്റെ വാർഷിക പൊതുയോഗം നടന്നു. വികാരി ഫാ ജേക്കബ്‌ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ മഹേഷ്‌ തങ്കച്ചൻ മുഖ്യ സന്ദേശം നൽകി. പരിശുദ്ധ സഭയും ഇടവകയും നേരിടുന്ന പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും കാലങ്ങളിൽ തളർന്നു പോവാതെ ദൈവത്തെ മുറുകെപിടിച്ചു മുൻപോട്ടു പോവണമെന്ന് എന്ന് വികാരി ഓർമ്മപ്പെടുത്തി. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച യുവജനപ്രസ്ഥാനാംഗങ്ങളെ സഹ വികാരി അഭിനന്ദിച്ചു. കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ട്‌ സെക്രട്ടി ജെറി മാത്യുവും, വരവ് ചെലവ് കണക്കുകൾ ട്രഷറർ പോൾ വി കുന്നേലും അവതരിപ്പിച്ചു. യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റി അംഗം അജു എബ്രഹാം മാത്യു യോഗത്തിന് ആശംസകൾ നേർന്നു. 2016-2017 വർഷത്തേക്ക് ഉള്ള പുതിയ ഭാരവാഹികളെ വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു. സെക്രട്ടറിയായി ജോൺ പടിഞ്ഞാക്കരയും ജോയിന്റ് സെക്രട്ടിമാരായി വിനു പോൾ , എലിശുവാ എ. എബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു. ട്രഷറാറായി പോൾ വി കുന്നേലിനെയും പ്രസ്ഥാനത്തിന്റെ മാഗസിനായ “യൂത്ത് വോയിസ്” എഡിറ്ററായി ജോബി ജോസഫിനെയും ജോയിന്റ് എഡിറ്ററായി ജീവൻ കുര്യാക്കോസിനെയും തിരഞ്ഞെടുത്തു. പ്രസ്ഥാനത്തിന്റെ ഓഡിറ്റർമാരായി അജു പി. പോൾ, എൽദോ വർഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.