പരിശുദ്ധ കാതോലിക്ക ബാവായുടെ സഹോദരൻ കെ.എ തമ്പി നിര്യാതനായി

കുന്ദംകുളം: പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ ജ്യേഷ്ഠ സഹോദരൻ മങ്ങാട് കൊള്ളന്നൂർ കെ.എ തമ്പി (78) നിര്യാതനായി. മലങ്കര സഭയിലെയും സഹോദരീ സഭകളിലെയും അഭിവന്ദ്യരായ മെത്രാപ്പൊലീത്തന്മാർ, വൈദികർ, മറ്റ് മത-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ അനേകർ ഭവനത്തിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്കാരം ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 09/07/2020 വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വെസ്റ്റ് മങ്ങാട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലത്തിൽ വച്ച് നടത്തപ്പെട്ടു. ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ കുടുംബത്തിന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

error: Thank you for visiting : www.ovsonline.in