OVS - Latest NewsOVS-Kerala News

ഓര്‍ത്തഡോക്സ് സഭ ഇപ്പോള്‍ രാഷ്‌ട്രീയമായി സനാഥരാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ

തിരുവനന്തപുരം:- ഞങ്ങൾ ഇപ്പോൾ രാഷ്‌ട്രീയമായി സനാഥരാണെന്ന് ഓർത്തഡോക്‌സ് സഭാത്തലവൻ പൗലോസ് മാർ ദ്വിതീയൻ ബാവ. യുഡിഎഫ് ഭരണകാലത്തു രാഷ്ട്രീയമായി ഞങ്ങൾ അനാഥരായിരുന്നുവെന്നും ബാവ പറഞ്ഞു.തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ബാവ. മുൻപ് അനാഥരാണെന്ന വികാരമുണ്ടായിരുന്നു. ഇപ്പോൾ അത് മാറി. സൗഹൃദ സംഭാഷണമായിരുന്നു. സഭയോട് അനുകൂല നിലപാട് സർക്കാർ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.സഭയെ കരുതുന്ന സര്‍ക്കാര്‍ ഇവിടെയുണ്ടെന്ന വികാരമാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷം ബാവാ പറഞ്ഞു.  രാവിലെ ക്ലിഫ് ഹൗസിലെത്തിയ പരിശുദ്ധ ബാവാ 15മിനിറ്റ് മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തി.മന്ത്രിസഭയുടെ സത്യപ്രതിഞ്ജയ്‌ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും എത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഇപ്പോഴത്തെ സന്ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.

 വീഡിയോ കടപ്പാട് :- മനോരമ ന്യൂസ്‌