OVS - Latest NewsOVS-Kerala News

ദേവലോകത്ത് സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 3, 4 തീയതികളില്‍

കോട്ടയം: ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന ഭാഗ്യസ്മരണാര്‍ഹരായ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 52-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 40-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ 19-ാം ഓര്‍മ്മയും സംയുക്തമായി 2016 ജനുവരി 3, 4 തീയതികളില്‍ ആചരിക്കുന്നു.
27ന് രാലിവെ 7.30ന് വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം പെരുന്നാള്‍ കൊടിയേറ്റ് നടക്കും.
2016 ജനുവരി 1, 2 തീയതികളില്‍ രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6.15ന് ഗാനശുശ്രൂഷ, പ്രസംഗം എന്നിവ ഉണ്ടാകും. 3ന് രാവിലെ 6.30ന് പ്രഭാത നമസ്കാരം, 7.30ന് കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 5.30ന് തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം, തുടര്‍ന്ന് തീര്‍ത്ഥാടരോടൊപ്പം മാര്‍ ഏലിയാ കത്തീഡ്രലില്‍ നിന്നും പ്രദക്ഷിണം ദേവാലയത്തിലേക്ക്. വൈകിട്ട് 6.00ന് അരമന ചാപ്പലില്‍ സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, 8.15ന് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് അനുസ്മരണ പ്രസംഗം നടത്തും. തുടര്‍ന്ന് ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ്, ഭക്ഷണം എന്നിവ ഉണ്ടാകുംയ 4ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, പ്രസംഗം , പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച, 11.30ന് വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സമ്മേളനം എന്നിവ നടക്കുമെന്ന് അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ അറിയിച്ചു.