OVS - Latest NewsOVS-Kerala News

കുറിച്ചി പള്ളിയില്‍ അഖില മലങ്കര പ്രസംഗ മത്സരം

കോട്ടയം : പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ (കുറിച്ചി ബാവാ) യുടെ 52-ാം ഒാര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ പിതാവിനെക്കുറിച്ച് അനുസ്മരിക്കുവാന്‍ ഒരു പ്രസംഗ മത്സരം സണ്‍ഡേസ്കൂള്‍ അഖില മലങ്കര അടിസ്ഥാനത്തില്‍ 2015 ‍‍ഡിസംബര്‍ 27-ാം തീയതി ഞായറാഴ്ച്ച 2 മണിക്ക് കുറിച്ചി വലിയ പള്ളിയില്‍ വച്ച് നടത്തുന്നു.

വിഷയം –  പരിശുദ്ധ കുറിച്ചി ബാവായുടെ സാമൂഹിക ദര്‍ശനങ്ങള്‍

നിബന്ധനകള്‍ – സണ്‍ഡേസ്കൂളില്‍ 12-ാം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ 20-12-2015-ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം, പ്രസംഗ സമയം 5 മിനിറ്റ് ആയിരിക്കും, ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5000, 3000, 2000 സമ്മാനതുക നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് – 9495912812, 9400833608, 9947124980 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.