OVS - Latest NewsOVS-Kerala News

പുതുപ്പള്ളി പെരുന്നാൾ വെച്ചൂട്ട്: രുചിക്കൂട്ട് ഒരുക്കൽ തുടങ്ങി

പുതുപ്പള്ളി: പെരുന്നാൾ വെച്ചൂട്ടിനുള്ള രുചിക്കൂട്ട് ഒരുക്കലുകൾ പുതുപ്പള്ളി പള്ളിയിൽ ആരംഭിച്ചു. ജാതിമതഭേദമെന്യേ പതിനായിരങ്ങളാണ് പുതുപ്പള്ളി പെരുന്നാളിലെ വെച്ചൂട്ടിൽ പങ്കെടുക്കുന്നത്. പെരുന്നാൾ സമാപനമായ 7-ന് നടത്തുന്ന വെച്ചൂട്ടിനുള്ള കറികളാണ് ദിവസങ്ങൾക്കു മുൻപേ പളളിയിൽ തയ്യാറാക്കുന്നത്. അച്ചാറും ചമ്മന്തിപ്പൊടിയും, മോരുമാണ് വെച്ചൂട്ടിന്റെ പ്രധാന വിഭവങ്ങൾ. അച്ചാറിനുള്ള മാങ്ങ അരിയലിന്റെ ഉദ്ഘാടനം ഡോ.യൂഹാനോൻ മാർ ദിയസ്ക്കോറോസിന്റെ നേതൃത്വത്തിൽ പ്രാർഥനയ്ക്കു ശേഷം തുടങ്ങി.

ലൈല മാത്യു കൊശമറ്റം ഉദ്ഘാടനം നിർവ്വഹിച്ചു. അച്ചാറിനുള്ള മാങ്ങ അരിയുന്നത് ഇടവക കൂട്ടായ്മയിലെ സ്ത്രീകളുടെ നേതൃത്വത്തിലാണ്. ചമ്മന്തിക്കുള്ള തേങ്ങ ചുരണ്ടലും സ്ത്രീകളുടെ നേതൃത്വത്തിലാണ്. ചമ്മന്തി ഇടിക്കലുൾപ്പെടെ പുരുഷന്മാരുടെ നേതൃത്വത്തിലും നടത്തും. മോരുകൂട്ടാനും കൂട്ടുത്തരവാദിത്തത്തോടെ ഇടവക ജനങ്ങൾ തയാറാക്കുന്നു. വെച്ചൂട്ടിനോടനുബന്ധിച്ചു കുട്ടികളുടെ ആദ്യ ചോറൂട്ടും നൂറു കണക്കിനു വിശ്വാസികൾ നടത്തി വരുന്നു. വെച്ചൂട്ടിന്റെ ചോറ് ഔഷധമായി കരുതുന്ന വിശ്വാസികൾ ഏറെയാണ്. ഇത് ഉണക്കി സൂക്ഷിച്ചു ഔഷധമായി ഉപയോഗിക്കുന്നവരുണ്ട്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

പുതുപ്പള്ളിപ്പള്ളി നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ദേവാലയം