OVS - Latest NewsOVS-Kerala News

ദേവാലയങ്ങൾ മാത്രമല്ല മനുഷ്യ ഹൃദയങ്ങളും പുനർനിർമിക്കപ്പെടണം: പരിശുദ്ധ കാതോലിക്കാ ബാവാ

കുന്നന്താനം: ദേവാലയങ്ങൾ മാത്രമല്ല മനുഷ്യ ഹൃദയങ്ങളും പുനർനിർമ്മിക്കപ്പെടണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. പുനർ നിർമ്മിച്ച വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളി കൂദാശയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവാലയങ്ങൾ പരിപൂർണമാകുന്നത് വിശ്വാസികളിലൂടെയാണെന്നും ബാവാ പറഞ്ഞു. നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു.

മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. യൂഹാനോൻ മാർ തേവോദോറസ്, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മാത്യു ടി. തോമസ് എംഎൽഎ, ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ ഏബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണക്കുറുപ്പ്, വികാരി ഫാ. സി.കെ. കുര്യൻ, ഫാ. വർഗീസ് ജോൺ, ഡോ. പി. സി. വർഗീസ്, പി.കെ. പൗലോസ്, പി.ജെ. ഏബ്രഹാം, ജിബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.

ദേവാലയ കൂദാശയുടെ ഒന്നാംഘട്ടം കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ നടത്തി. വിശിഷ്ടാതിഥികളെ ജംക്‌ഷനിൽ നിന്ന് പള്ളിയിലേക്ക് സ്വീകരിച്ചു. ഇന്ന് രാവിലെ 6.30ന് കൂദാശയുടെ 2–ാം ഘട്ടം നടക്കും. നാളെ 10-ന് സൗഹൃദ സദസ് ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്യും.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ