OVS-Kerala News

കുറ്റവാസനക്ക് കാരണം ഒറ്റപ്പെടൽ: മജിസ്റ്ററേറ്റ് റോഷൻ തോമസ്

കനകപ്പലം:- മുഖ്യധാരയിൽ എത്താതെ സാഹചര്യങ്ങളുടെ സമ്മർദങ്ങൾ മൂലം ദുശീലങ്ങളിൽ വീണുപോയ യുവ സുഹൃത്തൃക്കളെ നന്മയുടെ വഴിയിൽ കൊണ്ടുവരാനുളള ദൌത്യം യുവജനപ്രസ്ഥാനം ഏറ്റെടുക്കണമെന്ന കാഞ്ഞിരപ്പളളി ഡിവിഷൻ ആദരണീയ ജുഡീഷൽ മജിസ്റ്ററേറ്റ് റോഷൻ തോമസ്. എരുമേലി കനകപ്പലം സെന്‍റ്  ജോർജ് കാതോലിക്കേറ്റ് സെന്റർ പഴയപളളിയിൽ നടന്ന നിലയ്ക്കൽ ഭദ്രാസന യുവജന പ്രസ്ഥാന വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മജിസ്റ്ററേറ്റ്. യൌവനത്തിലെ ഏകാന്തതയും ഒറ്റപ്പെടലുമാണ് കുറ്റവാസനക്ക് പലപ്പോഴും പ്രേരണയാകുന്നത്. അവരെ സർഗാത്മകരാക്കുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം. കുടുംബം സ്നേഹത്താൽ പൂരിതമാകേണ്ട ഇടമാണ്. സർഗാത്മകമായ കുടുംബത്തിൽ നിന്നാണ് മൂല്യ ബോധമുളള വ്യക്തികൾ രൂപപ്പെടുന്നത്. വ്യക്തി മൂല്യങ്ങൾ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ യുവാക്കൾ പരിശ്രമിക്കണമെന്നും മജിസ്റ്ററേറ്റ് ഉദ്ബോധിപ്പിച്ചു.
ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റവ. ഫാ. പി. വൈ. ജെസൻ മുഖ്യ പ്രഭാഷണം നടത്തി. “പുതിയ കാലം, സർഗാത്മക യുവത്വം, പുതിയ കാഴ്ച” എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രതിപാദ്യവിഷയം. “മിശ്ര വിവാഹം” “ആൺ- പെൺ സൌഹൃദം” “പ്രേമം ചലച്ചിത്രത്തിന്റെ കഥാ തന്തു” “സാമൂഹ്യ ഇടപെടൽ”  “നവ മാധ്യമങ്ങളിലൂടെയുളള മിഷൻ സാധ്യത” തുടങ്ങിയ വിഷയങ്ങൾ വിവിധ യുവ ഗ്രൂപ്പുകൾ ചർച്ച ചെയ്തു.     കേന്ദ്ര ട്രഷറാർ ജോജി പി. തോമസ് ചർച്ചാവതരണം മോഡറേറ്റ് ചെയ്തു. മിന്റാ മറിയം വർഗീസ് കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. യൂഹാനോൻ ജോൺ, അനു വടശ്ശേരിക്കര, അഡ്വ. നോബിൻ അലക്സ് സഖറിയ, ബിനോ ചാലക്കുഴി, ഷിജോയി ജോൺ ജേക്കബ്, റ്റിറ്റി അന്നമ്മ എന്നിവർ പ്രസംഗിച്ചു. സോജി സജി പ്രഭാഷണത്തോട് പ്രതികരണം നടത്തി.
കലാമേള വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പോയിന്റ് തലത്തിൽ പെരുന്പെട്ടി ഇടവകയ്ക് ഒന്നാം സ്ഥാനവും നാറാണംമൂഴി ഇടവക രണ്ടാം സ്ഥാനവും നേടി. റാങ്ക് ജേതാക്കളായ മിന്റാ, റിജോ എന്നിവരെ അനുനോദിച്ചു. മുൻ ജോ. സെക്രട്ടറി സൂസൻ ജേക്കബിന് മെമന്റോ നല്കി ആദരിച്ചു. ചിത്രകാരൻ മാത്യൃസ് വടശ്ശേരിക്കരയ്ക് ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന ജാക്ക് ഫ്രൂട്ട് പ്രമോഷൻ കൌൺസിലിന്റെ ‘ചക്കവണ്ടിക്ക്’ സമ്മേളന നഗരിയിൽ സ്വീകരണം നൽകി.