OVS-Pravasi News

ബെൽറോസ് സെന്‍റ്  ജോൺസ് ഓർത്തഡോക്സ് കോൺഗ്രിഗേഷൻ  ഇനി മുതല്‍ ഇടവക 

ഫാ.ജോൺസൺ പുഞ്ചക്കോണം

ന്യൂയോർക്ക് → രണ്ടു വർഷങ്ങൾക്കു മുൻപ് ന്യൂയോർക്ക് ബെൽറോസിൽ നോർത്ത് ഈസ്റ്റ് ഭദ്രാസനാധിപൻ സഖറിയാസ് മാർ നിക്കോളാവാസ് മെത്രാപ്പൊലീത്തായുടെ അനുഗ്രഹാശി ശ്ശുകളോടെ രൂപം കൊണ്ട സെന്‍റ്   ജോൺസ് ഓർത്തഡോക്സ് കോൺഗ്രിഗേഷൻ അതിന്റെ രണ്ടാം വാർഷിക ദിനത്തിൽ ഇടവകയായി ഉയർത്തപ്പെട്ടു.

സഖറിയാസ് മാർ നിക്കോളാവാസ് മെത്രാപ്പൊലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ നടന്ന വി.കുർബാനയ്ക്കുശേഷം ഭദ്രാസന ചാൻസിലർ റവ. ഫാ. തോമസ് പോൾ ഇടവക മെത്രാപ്പൊലീത്തയുടെ ഔദ്യോഗിക തീരുമാനം അറിയിച്ചു കൊണ്ടുളള കല്പന വായിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ഇടവക മെത്രാപ്പൊലീത്ത തന്റെ അധ്യക്ഷപ്രസംഗ ത്തിൽ കഴിഞ്ഞ രണ്ടു വർഷക്കാലം ഇടവകയുടെ രൂപീകരണത്തിനുവേണ്ടി പ്രവർത്തിച്ച ഇടവക വികാരി റവ. ഫാ. എം. കെ. കുര്യാക്കോസിന്റെയും ഇടവകയുടെ ആത്മീയ കാര്യങ്ങൾക്ക് നേതൃത്വം നൽകിയ റവ. ഫാ. എൽദോ ഏലിയാസിന്റെയും പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

വളരെ കുറച്ച് അംഗങ്ങളുമായി തുടങ്ങിയ ഈ ദേവാലയം വളരെ ഭംഗിയായി ചിട്ടയോടും ആത്മീയ അന്തരീക്ഷത്തിലും മുൻപോട്ടു കൊണ്ടുപോകുവാൻ ഒരു മനസ്സോടെ പ്രവർത്തിച്ച സഭാ സ്നേഹികളായ ഇടവകാംഗങ്ങളുടെ നിർലോഭമായ സഹകരണം വളരെ വിലപ്പെട്ടതായി രുന്നുവെന്നും തുടർന്നും സഭയോടും ഭദ്രാസനത്തോടും ഭദ്രാസന െമത്രാപ്പൊലീത്തയോടുമുളള വിധേയത്വത്തിൽ നല്ല നിലകളിലേയ്ക്ക് ഈ ഇടവക വളരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

പിന്നീട് സംസാരിച്ച ഭദ്രാസന ചാൻസിലർ റവ. ഫാ. തോമസ് പോൾ തന്റെ അനുമോദന പ്രസംഗത്തിൽ ഇടവകയുടെ രൂപീകരണവേള മുതൽ അർപ്പണബോധത്തോടുകൂടി കാണിച്ച പ്രവർത്തനങ്ങളും സഭയുടെ ഭാഗമായി സഭയോടും ഭദ്രാസന മെത്രാപ്പൊലീത്തയോടുമുളള അനുസരണത്തിൽ പ്രവർത്തിക്കുന്ന ഒരു മാതൃക ഇടവകയായി വളർന്നതിലുളള സന്തോഷവും അറിയിച്ചു. തുടർന്നു സംസാരിച്ച സഭാ മാനേജിങ് കമ്മിറ്റിയംഗം പോൾ കറുകപ്പളളിൽ തന്റെ ആശംസാ പ്രസംഗത്തിൽ ആത്മീയത നിറഞ്ഞ ആരാധനയിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ ഇടവകാംഗങ്ങളെ അനുമോദിക്കുകയും വലിയ ദേവാലയമായി മാറുന്നതിലുപരി ആത്മീയതയിൽ നിറഞ്ഞ് പരസ്പര സ്നേഹത്തോടെ മുൻപോട്ട് പോകുവാനും കഴിയട്ടെ എന്ന് ആശംസിച്ചു.

മലങ്കര സഭയുടെ ദിവ്യതേജസ്സായി വിളങ്ങിയ വലിയ ബാവായുടെ സെക്രട്ടറിയായി പ്രവർത്തിച്ചതിനുശേഷം ഉപരിപഠനത്തിനായി രണ്ടു വർഷങ്ങൾക്കു മുൻപ് അമേരിക്കയിൽ എത്തിയ റവ. ഫാ. എൽദൊ ഏലിയാസ് തന്റെ പഠനത്തോടൊപ്പം വളരെ അപൂർവ്വമായി ലഭിക്കാവുന്ന ഉത്തരവാദിത്വം വിജയകരമായി പൂർത്തീകരിച്ച് മടങ്ങുമ്പോൾ അതിന് അവസരം നൽകിയ ഇടവക മെത്രാപ്പൊലീത്തയോടുളള സ്നേഹവും കടപ്പാടും ജീവിതത്തിലെന്നും ഓർമ്മയിലുണ്ടാകും എന്നു സൂചിപ്പിച്ചു. ഇടവകയുടെ വളർച്ചയിൽ ഓരോ കുടുംബങ്ങളും നൽകിയ പിന്തുണയും ഒരു കുടുംബാംഗത്തെപ്പോലെ നൽകിയ സ്നേഹവും കരുതലും തന്റെ ജീവിതത്തിലെ സുവർണ്ണദിനങ്ങളായി മനസ്സിൽ തങ്ങിനിൽക്കും എന്നും അറിയിച്ചു. ആത്മീയ ശുശ്രൂഷകൾ മനോഹരമാക്കുവാൻ ഇടവകയിലെ ശുശ്രൂഷകരും ഗായക സംഘവും നൽകിയ സഹകരണം വിലപ്പെട്ടതായിരുന്നു എന്നും ഓർമ്മപ്പെടുത്തി.

st-george-orthodox-congregation2-jpg-image-784-410

തുടർന്ന് സംസാരിച്ച ഇടവക സെക്രട്ടറി സജി ഏബ്രഹാം തന്റെ കൃതജ്ഞതാ പ്രസംഗത്തിൽ ഇടവകയുടെ രൂപീകരണനാൾ മുതൽ ഇടവക മെത്രാപ്പോലീത്ത നൽകിയ പ്രത്യേകമായ സ്നേഹവും കരുതലും ഇടവകയുടെ വളർച്ചയ്ക്കു കാരണമായെന്നും പറഞ്ഞു. രണ്ടു വർഷങ്ങൾക്കു മുൻപ് ആദ്യമായി വിശുദ്ധ കുർബാന അർപ്പിച്ച് അഭിവന്ദ്യ മെത്രാപ്പൊലീത്ത തുടക്കം കുറിച്ച ആരാധനാലയം ഇന്നു മലങ്കരസഭയിലെ ഔദ്യോഗിക ഇടവകയായി ഉയർത്തിയതിലുളള സന്തോഷവും കടപ്പാടും ഇടവകയ്ക്കുവേണ്ടി സെക്രട്ടറി സജി ഏബ്രഹാം
അറിയിച്ചു. ഭദ്രാസന ചാൻസിലർ എന്ന നിലയിൽ റവ. ഫാ. തോമസ് പോൾ നൽകിയ ഉറച്ച പിന്തുണ ഓരോ ഘട്ടത്തിലും ഇടവകയുടെ വളർച്ചയ്ക്ക് നിർണ്ണായകമായി മാറി എന്ന് സൂചിപ്പിക്കുകയും നൽകിയ എല്ലാ സഹകരണത്തിനും ഇടവകയ്ക്കുവേണ്ടി നന്ദി അറിയിക്കുകയും ചെയ്തു. ആത്മീയ ശുശ്രൂഷകളിൽ, വിശേഷാൽ ദിവസങ്ങളിലും അല്ലാതെയും പങ്കെടുത്ത കുറിയാക്കോസ് ശെമ്മാശനോടും സഭാ മാനേജിങ് കമ്മിറ്റി മെമ്പർ എന്ന നിലയിൽ ഇടവകയുടെ ക്ഷണപ്രകാരം എത്തിച്ചേരുകയും ആശംസകൾ അർപ്പിക്കുകയും ചെയ്ത പോൾ കറുകപ്പളളിയോടുളള സ്നേഹവും ഇടവകയ്ക്കുവേണ്ടി അറിയിച്ചു. രണ്ടു വർഷക്കാലം ഇടവകയുടെ വികാരിയായി സേവനം അനുഷ്ഠിച്ച റവ. ഫാ. എം. കെ. കുര്യാക്കോസിനോടുളള പ്രത്യേക സ്നേഹവും കടപ്പാടും അറിയിച്ചു.

വളരെ കുറച്ച് അംഗങ്ങളുമായി തുടങ്ങുകയും ഒരു ഇടവക എന്ന നിലയിലേക്ക് ഉയർത്തുകയും യാതൊരു പ്രത്യേക പരിഗണന ആർക്കും നൽകാതെ എല്ലാവരേയും ഒരു പോലെ സ്നേഹിക്കു കയും കരുതുകയും ഓരോ ആരാധനയും ദൈവീക സാന്നിദ്ധ്യം അനുഭവിച്ചറിയുന്ന ധന്യ നിമിഷങ്ങൾ ആക്കി മാറ്റുകയും ചെയ്ത വൈദികൻ എന്ന നിലയിലും ഇടവകയുടെ വളർച്ചയ്ക്ക് നൽകിയ എല്ലാ സേവനങ്ങളും എന്നും നന്ദിയോടെ ഈ ഇടവക സ്മരിക്കുമെന്നും, തുടർന്നുളള നാട്ടിലെ ആത്മീയ പ്രവർത്തനങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെയെന്നും ഉപരിപഠനം പൂർത്തിയാക്കി മടങ്ങിപ്പോകുന്ന റവ. ഫാ. എൽദോ ഏലിയാസിനോട് ഇടവകയ്ക്കുവേണ്ടി സെക്രട്ടറി അറിയിച്ചു.

ഇടവക ട്രസ്റ്റി ജേക്കബ് ജോർജ്, മാനേജിങ് കമ്മറ്റി അംഗങ്ങളായ ജേക്കബ് ജോൺ, ഷാജി ചാക്കോ,
വിനോയ് യോഹന്നാൻ, ഷിജു ജോൺ, മാത്യു ഏബ്രഹാം, ദീപു പോൾ എന്നിവരോടും ഇടവകാംഗങ്ങളായ ഓരോരുത്തരോടും കൂടാതെ സമീപ പ്രദേശങ്ങളിൽ നിന്നും ആരാധനയിലും ഇടവകയുടെ എല്ലാ ആവശ്യങ്ങളിലും പങ്കാളികളാകുന്ന എല്ലാവരോടും ഇടവകയ്ക്കുളള നന്ദിയും സ്നേഹവും പ്രകാശിപ്പിച്ചു.

ഇടവകയുടെ പുതിയ വികാരിയായി ഉത്തരവാദിത്വം ഏറ്റെടുക്കുന്ന റവ. ഫാ. ദിലീപ് ചെറിയാന് എല്ലാ ഇടവകാംഗങ്ങളുടെയും സ്നേഹവും കരുതലും ഉണ്ടാകണം എന്ന് ഓർമ്മപ്പെടുത്തുകയും പുതിയ വികാരിയുടെ കീഴിൽ കൂടുതൽ ആത്മീയമായി ഇടവക വളരട്ടെ എന്നും അഭിവന്ദ്യ ഇടവക മെത്രാപ്പൊലീത്ത ആശംസിച്ചു.

എല്ലാ ഞായറാഴ്ചയും രാവിലെ 7.30 ന് പ്രഭാത നമസ്കാരവും 8.30 ന് വിശുദ്ധ കുർബാനയും നടന്നു
വരുന്ന ഇടവകയുടെ വിലാസം

St. John’s Orthodox Church, 84-54, 248th Street,
Bellerose, NY- 11426.

കൂടുതൽ വിവരങ്ങൾക്ക്:

റവ. ഫാ. ദിലീപ് ചെറിയാൻ : 347 831 2880
സജി ഏബ്രഹാം : 917 617 3959
ജേക്കബ് ജോർജ് : 516 610 1163