OVS - Latest NewsOVS-Pravasi News

പ്രളയം കവർന്നെടുത്ത കേരളത്തിന് കൈത്താങ്ങായ് ബഹ്‌റൈൻ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം

മാവേലിക്കര / മനാമ: പ്രളയത്തിൽ അകപ്പെട്ട് ദുരിതത്തിലായ കേരളത്തിലെ ജനതയെ സഹായിക്കുന്നതിനായി ബഹ്‌റൈൻ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സുമനസ്സുകളിൽ നിന്നും സമാഹരിച്ച അവശ്യ സാധനങ്ങൾ അടങ്ങിയ ഏകദേശം 500 കിറ്റുകൾ ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ ബഹു. കാർത്തികപ്പള്ളി തഹസിൽദാർ ശ്രീ. പ്രസന്നകുമാർ, ഡെപ്യൂട്ടി തഹസിൽദാർ ശ്രീ. അശോകൻ എന്നിവരുടെ നേതൃത്വത്തിലും, ഹരിപ്പാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ (ആരാഴി പള്ളി) സഹകരണത്തോടെയും വിതരണം ചെയ്തു.

പ്രസ്തുത പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം സെപ്റ്റംബർ മാസം 30-ാംതീയ്യതി ഞായറാഴ്ച്ച ഹരിപ്പാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ (ആരാഴി പള്ളി) വെച്ച് മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര ജനറൽ സെക്രട്ടറി ബഹു. അജി കെ. തോമസ് അച്ചൻ നിർവ്വഹിച്ചു. ചടങ്ങിൽ ആരാഴി പള്ളി വികാരി ബഹു. അലക്സാണ്ടർ വട്ടക്കാട്ട് അച്ചൻ അദ്ധ്യക്ഷനായിരുന്നു. ആരാഴി പള്ളിയുടെ ട്രസ്റ്റി ശ്രീ. ജേക്കബ് ശാമുവേൽ യോഗത്തിൽ സ്വാഗതം ആശംസിക്കുകയും, ആരാഴി പള്ളിയുടെ സെക്രട്ടറിയും, മാവേലിക്കര ഭദ്രാസന കൗൺസിൽ അംഗവുമായ ശ്രീ. അനിൽ കെ. ജോൺ ആശംസകൾ അറിയിക്കുകയും ചെയ്തു.

പ്രസ്തുത പരിപാടി ഭംഗിയായ് നടത്തുന്നതിന് പ്രസ്ഥാനത്തിന് അവസരവും, അതിന് വേണ്ട ക്രമീകരണങ്ങളും ചെയ്തു തന്ന ബഹ്റൈൻ സെന്റ്മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ബഹു. ജോഷ്വാ ഏബ്രഹാം അച്ചൻ, അസിസ്റ്റന്റ് വികാരി ബഹു. ഷാജി ചാക്കോ അച്ചൻ, ഇടവക ട്രസ്റ്റി ശ്രീ. ലെനി പി. മാത്യു, ഇടവക സെക്രട്ടറി ശ്രീ. റോയ് സ്കറിയ, ഇടവക മാനേജിംഗ് കമ്മറ്റി, അവശ്യസാധനങ്ങളും സംഭാവനകളും നൽകി സഹായിച്ച സുമനസ്സുകൾ, ബഹ്റൈനിൽ പ്രസ്തുത സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിന് സഹായിച്ച കത്തീഡ്രലിന്റെയും, പ്രസ്ഥാനത്തിന്റെയും അംഗങ്ങൾ, നാട്ടിലേക്ക് ഈ സാധനങ്ങൾ അയക്കുന്നതിന് സഹായിച്ച അറ്റ്ലസ് കാർഗോ ഗ്രൂപ്പ്, നാട്ടിൽ പ്രസ്തുത സാധനങ്ങൾ കസ്റ്റംസ് ക്ലിയർ ചെയ്ത് എടുക്കുന്നതിന് സഹായിച്ച കേരളത്തിന്റെ ബഹു. പ്രതിപക്ഷ നേതാവും, ഹരിപ്പാട് എം.എൽ.എ. യുമായ ശ്രീ. രമേശ് ചെന്നിത്തല, മറ്റ് വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കൻമാർ, ആലപ്പുഴ-എറണാകുളം ജില്ലാ കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർ, കളക്ടറേറ്റ് ഉദ്യോഗസ്ഥർ, എറണാകുളം എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ, കാർത്തികപ്പള്ളി താലൂക്ക് അധികാരികൾ, നാട്ടിലെത്തിയ സാധനങ്ങൾ പായ്ക്ക് ചെയ്തു കിറ്റുകളാക്കുന്നതിനും, ഉദ്ഘാടന ചടങ്ങ് നടത്തുന്നതിനും വേണ്ട ക്രമീകരണങ്ങൾ ചെയ്തു തന്ന ആരാഴി പള്ളി വികാരി ബഹു. അലക്സാണ്ടർ വട്ടക്കാട്ട് അച്ചൻ, ആരാഴി പള്ളി ട്രസ്റ്റി, സെക്രട്ടറി, മാനേജിംഗ് കമ്മറ്റി, ആരാഴി പള്ളി യുവജന പ്രസ്ഥാന അംഗങ്ങൾ, ഉദ്ഘാടനം നിർവ്വഹിച്ച യുവജന പ്രസ്ഥാന കേന്ദ്ര ജനറൽ സെക്രട്ടറി ബഹു. അജി കെ. തോമസ് അച്ചൻ, കേന്ദ്ര യുവജന പ്രസ്ഥാന ഭരണസമിതി എന്നിവരോടുള്ള ബഹ്റൈൻ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നന്ദിയും സ്നേഹവും സെക്രട്ടറി ശ്രീ. ജിനു ചെറിയാൻ യോഗത്തിൽ രേഖപ്പെടുത്തി.

പ്രളയ ബാധിതരെ സഹായിക്കുന്നതിനായ് ബഹ്റൈൻ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നടത്തിയ പ്രവർത്തനങ്ങളെ ശ്ലാഘിച്ചു കൊണ്ടുള്ള ഒരു അനുമോദന കത്ത് കാർത്തികപ്പള്ളി താലൂക്കിൽ നിന്നും പ്രസ്ഥാനത്തിന് നൽകുകയും, പ്രസ്ഥാനത്തിന് വേണ്ടി സെക്രട്ടറി ബഹു. കാർത്തികപ്പള്ളി തഹസിൽദാറിൽ നിന്നും ഏറ്റുവാങ്ങുകയും ചെയ്തു.

ലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ