OVS - Latest NewsOVS-Kerala News

തന്നെ അനുസരിക്കാത്തവര്‍ക്ക് വിട്ടുപോവാം ; മാഫ്രിയാനക്കെതിരെ ഒളിയബ് എയ്ത് പാത്രിയാര്‍ക്കീസ്

ചട്ടങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് സഭ വിട്ടു പോകാമെന്ന് യാക്കോബായ വിഭാഗത്തിന്‍റെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് മാര്‍ അഫ്രേം രണ്ടാമന്‍. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വിദേശരാജ്യങ്ങള്‍ക്ക് മാത്രമായി ബൈലോ ഉണ്ടാക്കിയ മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ അഫ്രേം, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവരെ പാത്രിയര്‍ക്കീസ് പേരെടുത്ത് വിമര്‍ശിച്ചു. ബ്രിട്ടനിലെ ശ്ലൈഹിക സന്ദര്‍ശനത്തിന്റെ ഭാഗമായി ലണ്ടനില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാത്രിയര്‍ക്കീസ് .

കഴിഞ്ഞ 23 നാണ് പാത്രിയര്‍ക്കീസിന്‍റെ  ശ്ലൈഹിക സന്ദര്‍ശനം ലണ്ടനില്‍ ആരംഭിച്ചത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ബ്രിട്ടന്‍ ഭദ്രാസനത്തിലെ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാത്രിയര്‍ക്കീസ് ബാവ. നിലവില്‍ ബ്രിട്ടന്‍ ഭദ്രാസനത്തിന്റെ ചുമതലയുള്ള സഖറിയാസ് മാര്‍ പീലക്സിനോസും ബാവക്കൊപ്പമുണ്ടായിരുന്നു. സഭാ ചട്ടങ്ങള്‍ മറികടന്ന് ബ്രിട്ടന് മാത്രമായി ഭരണഘടന ഉണ്ടാക്കിയ രണ്ട് മെത്രാപ്പോലീത്തമാരെയും ബാവ പേരെടുത്ത് വിമര്‍ശിച്ചു. എല്ലാ സാമൂഹ്യ സ്ഥാപനങ്ങള്‍ക്കും ഒരു അധികാര ഘടനയുണ്ട്. സഭയും ജനങ്ങള്‍ ഒത്തു ചേരുന്ന പൊതുവേദിയെന്ന നിലയില്‍ ഈ അധികാര ഘടനയിലേ നിലനില്‍ക്കാന്‍ കഴിയൂ.ഇത് അനുസരിക്കാന്‍ കഴിയാത്തവര്‍ക്ക് സഭ വിട്ടു പോകാമെന്നും ബാവ മുന്നറിയിപ്പ് നല്‍കി.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെയും മാത്യൂസ് മാര്‍ അഫ്രേമിനെയും പേരെടുത്ത് വിമര്‍ശിച്ച പാത്രിയാര്‍ക്കീസ് ബാവയുടെ പരാമര്‍ശം കേരളത്തിലെ മാഫ്രിയാന തോമസ്‌ പ്രഥമനുള്ള താക്കീതായാണ് വിലയിരുത്തപ്പെടുന്നത്. വിദേശ രാജ്യങ്ങളിലെ ഭദ്രാസനങ്ങളില്‍ തന്റെ ഇഷ്ടക്കാരായ മെത്രാപ്പോലീത്തമാരെ നിയമിച്ച് പണപ്പിരിവ് നടത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് മാഫ്രിയാനക്കെതിരെ കോടതിയില്‍ ഹരജി നിലവിലുണ്ട്.

പാത്രിയര്‍ക്കീസിന്‍റെ നിയന്ത്രണത്തിലുള്ള വിദേശ ഭദ്രാസനത്തില്‍ നിയമിച്ചിരിക്കുന്ന പാട്രിയര്‍ക്കല്‍ വികാരിമാര്‍(ഭദ്രാസനാധിപന്‍) പാത്രിയര്‍ക്കീസ് ഗ്രൂപ്പിലായത് കൊണ്ട് .അവരെ തല്‍ സ്ഥാനത്ത് നിന്നും നീക്കംചെയ്യുക എന്നത് മഫ്രിയാന തോമസ്‌ പ്രഥമന്‍ നേതൃത്വം നല്‍കുന്ന അനൗദ്യോഗിക ഗ്രൂപ്പിന്‍റെ ലക്ഷ്യമാണ്‌ . മാഫ്രിയാന വിരുദ്ധ ചേരിയിലുള്ളതാണ് മോര്‍ പീലക്സിനോസ് , മാഫ്രിയാന ഗ്രൂപ്പിലാണ് മോര്‍ അന്തീമോസ് ,അടുത്ത കാതോലിക്ക ആകുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന മോര്‍ കൂറിലോസ് ഗ്രൂപ്പിന്‍റെ വക്താവാണ്‌ – ഇവര്‍ തമ്മിലുള്ള പടലപിണക്കം പുതിയ തലത്തിലേക്ക്‌ കടന്നതിന്‍റെ സൂചനയാണിതെല്ലാം .

മീഡിയ വണ്‍ വാര്‍ത്ത കാണാം