OVS - Latest NewsOVS-Kerala News

വളയൻചിറങ്ങര പള്ളിയിൽ മാത്യൂസ് മാർ ബർന്നബാസ് മെത്രാപ്പോലീത്തയുടെ നാലാം ശ്രാദ്ധപ്പെരുന്നാൾ

വളയൻചിറങ്ങര: പുണ്യജീവിതംകൊണ്ടു ദൈവത്തിനു ഇഷ്ടനായി തീരുകയും ലാളിത്യം നിറഞ്ഞ പ്രാർത്ഥന ജീവിതത്തിൽ നമ്മെ വഴിനടത്തുകയും ചെയ്ത ഭാഗ്യസ്മരണാർഹനായ അഭി.മാത്യൂസ് മാർ ബർണബാസ്‌ മെത്രാപോലിത്ത തിരുമനസ്സിലെ നാലാം ശ്രാദ്ധപ്പെരുന്നാൾ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന വളയൻചിറങ്ങര സെൻറ്.പീറ്റേഴ്സ് & സെൻറ് പോൾസ് ഓർത്തഡോൿസ് പള്ളിയിൽ (അങ്കമാലി ഭദ്രാസനം) വച്ച് 2016  ഡിസംബർ 8 ,9 (വ്യാഴം,വെള്ളി)തീയതികളിൽ ആചരിക്കുന്നു.പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര  സഭയുടെ പരമാധ്യക്ഷകൻ പരിശുദ്ധ കാതോലിക്കാ ബാവ  തിരുമനസ്സുകൊണ്ട്‌ പ്രധാന കാർമികത്വം വഹിക്കുന്നതും അഭിവന്ദ്യരായ  പിതാക്കന്മാർ സംബന്ധിക്കുന്നതുമാണ്.
നാലാം തിയതി ഞായറാഴ്ച രാവിലെ 8.15നു ഇടവക മെത്രാപോലിത്ത അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് 10.15 നു  പെരുന്നാൾ കൊടിയേറ്റും   നടത്തുന്നതാണ്.
എട്ടാം തിയതി വ്യാഴാഴ്ച രാവിലെ 6.30 നു പ്രഭാത നമസ്കാരം,7.15 നു വിശുദ്ധ കുർബാന,വൈകിട്ട് 6.00 നു തീർഥാടകർക്ക്  സ്വീകരണം,6.30 നു സന്ധ്യാനമസ്കാരം, 7.30 നു വെരി.റെവ.മത്തായി ഇടയനാൽ കോർഎപ്പിസ്‌കോപ്പ സുവിശേഷപ്രസംഗവും,തുടർന്ന് കബറിങ്കൽ ധൂപപ്രാർഥനയും ആശിർവാദവും നേർച്ചയും ഉണ്ടായിരിക്കും.
ഒമ്പതാം തിയതി വെള്ളിയാഴ്ച്ച രാവിലെ 7.30  നു പ്രഭാത നമസ്കാരം ,8.30 നു പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥനയും ആശിർവാദവും നേർച്ചയും ഉണ്ടായിരിക്കുമെന്ന്  റെവ.ഫാ.ബോബി വർഗീസ്(ജനറൽ കൺവീനെർ), റെവ.ഫാ.കെ.സ്.സഖറിയാ എന്നിവർ അറിയിച്ചു.