OVS-Kerala News

ഫാ. പി.കെ. കുര്യാക്കോസ് കോട്ടയം ഭദ്രാസന സെക്രട്ടറി

കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസന സെക്രട്ടറിയായി ഫാ. പി. കെ. കുര്യാക്കോസ് പണ്ടാരക്കുന്നേലിനെ തിരഞ്ഞെടുത്തു. അഞ്ചു വർഷമാണു കാലാവധി. പുതുപ്പള്ളി വലിയ കിഴക്കേക്കര കുടുംബാംഗമായ ഫാ. കുര്യാക്കോസ് വെള്ളുക്കുട്ട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരിയാണ്.

ഭദ്രാസന കൗൺസിൽ അംഗങ്ങളായി ഫാ. കെ. ടി. സക്കറിയ പണിക്കശേരിയിൽ, ഫാ. എ. വി. വർഗീസ് ആറ്റുപുറത്ത്, എം. എ. അന്ത്രയോസ് മറ്റത്തിൽ, എം. എം. ഏബ്രഹാം മരോട്ടിമൂട്ടിൽ, തോമസ് കെ. കുര്യൻ കുളക്കാട്ടുശേരിൽ, അനിൽമോൻ എൻ. എ. നാകനിലത്തിൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഫാ. ജോൺ ജോസഫ് ചാലാശേരിലിനെ വൈദികസംഘം സെക്രട്ടറിയായും ഫാ. ജയിംസ് മർക്കോസ് പടിയറയെ പാരിഷ് മിഷൻ സെക്രട്ടറിയായും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ കോട്ടയം സഹായമെത്രാപോലിത്ത ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് അധ്യക്ഷനായിരുന്നു.