OVS - Latest NewsOVS-Kerala News

കോട്ടയം, കോട്ടയം സെൻട്രൽ ഭദ്രാസനങ്ങളുടെ വിശദീകരണ സമ്മേളനം നാളെ.

കോട്ടയം∙ മലങ്കര സഭാ കേസിൽ ജൂലൈ മൂന്നിനു സുപ്രീം കോടതിയിൽ നിന്നുണ്ടായ ഉത്തരവിനെക്കുറിച്ചുള്ള ഓർത്തഡോക്സ് സഭാ വിശദീകരണ സമ്മേളനം കോട്ടയം, കോട്ടയം സെൻട്രൽ ഭദ്രാസനങ്ങളുടെ ആഭിമുഖ്യത്തിൽ നാളെ നാലു മണിക്കു കോട്ടയം മാർ ഏലിയ കത്തീഡ്രൽ അങ്കണത്തിൽ നടക്കും.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിക്കും. കണ്ടനാട് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. കുര്യൻ തോമസ് എന്നിവർ പ്രസംഗിക്കും. വാഹനങ്ങൾ ബസേലിയസ് കോളജ് മൈതാനത്തു പാർക്ക് ചെയ്യണം.