OVS - Latest NewsOVS-Exclusive NewsOVS-Kerala News

മുളക്കുളം വലിയ പള്ളിയും മലങ്കര സഭയ്ക്ക്. താക്കോൽ തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ്.

കൊച്ചി/പിറവം :- മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട പുരാതനമായ മുളക്കുളം മാർ യൂഹാനോൻ ഇഹീദിയോ ഓർത്തഡോക്സ് പള്ളിയുടെ താക്കോല്‍ മലങ്കര സഭയെ തിരികെ ഏല്‍പ്പിക്കാന്‍ ഹൈകോടതി ആര്‍.ഡി.ഓ-യോട് ആവിശ്യപ്പെട്ടു. പോലീസ് സംരക്ഷണവും അനുവദിച്ചു.

റെസീവർ ഭരണത്തിൽ ആയിരുന്ന ഈ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭ വികാരിക്ക് കൈമാറി കൊണ്ടുള്ള ബഹു. എറണാകുളം ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തും, മറ്റൊരു പുനഃപരിശോധന ഹർജിയും യാക്കോബായ വിഭാഗം ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്നു. എറണാകുളം ജില്ലാ കോടതി ഉത്തരവിനെ ശെരി വെച്ച ഹൈക്കോടതി 2015 ജൂൺ മാസം 26-ന് യാക്കോബായ വിഭാഗം ഹർജിയിൽ ചൂണ്ടിക്കാട്ടിയ എല്ലാ ആവശ്യങ്ങളും തള്ളി ഉത്തരവായതനുസരിച്ചു താക്കോൽ ലഭിച്ചെങ്കിലും തുടർന്ന് ഉള്ള ദിവസം ശവസംസ്‌കാരം ആയി ബന്ധപ്പെട്ടു തർക്കം ഉടെലെടുക്കുകയും പ്രസ്തുത ഉത്തരവിൽ പള്ളി ഭരണത്തിൽ വ്യക്തതയില്ലെന്നാരോപിച്ചു ആർ.ഡി.ഒ പള്ളി പൂട്ടി.

താക്കോൽ തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ടും, അവകാശ സംബന്ധമായി തീർപ്പ് ഉണ്ടാവണമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നൽകിയ റിവ്യൂ പെറ്റിഷനിലാണ് ഉത്തരവുണ്ടായിരിക്കുന്നത്. പള്ളിയിൽ 1986-ൽ മുതൽ ഉടെലെടുത്ത തർക്കത്തിനാണ് വിരാമമായിരിക്കുന്നത്. 

ചരിത്രം ഉറങ്ങുന്ന മുളക്കുളം വലിയ പള്ളി .

ചരിത്രം ചരിത്രം തന്നെ ആയി നിലനിൽക്കും. അനുഭവിച്ച ദുരിതങ്ങളും പീഡകൾക്ക് ഇന്ന് തിരശീല വീഴുന്നു. ഇടവക ജനങ്ങൾക്ക് ഇന്ന് സന്തോഷത്തിന്‍റെ ദിനരാത്രങ്ങൾ . മലങ്കര മക്കൾക്ക് അഭിമാന നിമിഷം .

മുളക്കുളം വടക്കേക്കരയിലും തെക്കേക്കരയിലുമുള്ള ക്രിസ്തീയ വിശ്വാസികളുടെ ആവശ്യപ്രകാരം, അവര്‍ക്ക് ഒരുമിച്ചു കൂടി പ്രര്‍ത്ഥിക്കുന്നതിനും ആരാധന നടത്തുന്നതിനുമായി അക്കാലത്തെ നാടുവാഴിയായിരുന്ന രാമന്‍ രാമവര്‍മ്മ അവര്‍കള്‍ ദാനമായി അനുവദിച്ചു തന്ന സ്ഥലത്ത് കൊല്ലവര്‍ഷം 740-ാമാണ്ട് കര്‍ക്കിടക മാസം7-ാം തീയതി ( 1565 ജൂലൈ മാസം 23) സ്ഥാപിതമായതാണ് മുളക്കുളം വലിയ പള്ളി എന്നറിയപ്പെടുന്ന മാർ യൂഹാനോൻ ഈഹിദോയോ ഓര്‍ത്തഡോക്‌സ് പള്ളി.

ഈ പള്ളി സ്ഥാപിതമാകുന്ന കാലഘട്ടത്തില്‍ ഇന്നറിയപ്പെടുന്നതു പോലുള്ള വിവിധ ക്രിസ്തീയ സഭകള്‍ ഇല്ലായിരുന്നു. മലങ്കര നസ്രാണികള്‍ എന്നറിയപ്പെടുന്ന ഒരു ക്രിസ്തീയ സമൂഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാലക്രമേണ പോര്‍ട്ടുഗീസ് ആധിപത്യം നമ്മുടെ നാട്ടിലുമുണ്ടായി. നമ്മുടെ പള്ളിയിലെ വിശ്വാസികളുടെ ഇടയില്‍ സ്വാധീനം ചെലുത്തി. രണ്ടു വിഭാഗമായി തിരിഞ്ഞു. കത്തോലിക്കാ വിശ്വാസം സ്വീകരിച്ചവര്‍ വേറെ പള്ളി വച്ചു പിരിഞ്ഞുപോയി. ആ പള്ളിയാണ് ഇന്ന് കോമച്ചന്‍കുന്നേല്‍ പള്ളി എന്ന പേരില്‍ അറിയപ്പെടുന്ന മുളക്കുളം കാത്തോലിക്കാപള്ളി.

ഈ പള്ളിയിൽ നിന്നു പിരിഞ്ഞ് പുതിയ ഇടവക ആയി തീർന്ന ദേവാലയങ്ങളാണ് മണ്ണുക്കുന്ന്, കർന്മേൽക്കുന്ന്, പാറേൽ, കളമ്പൂർ, കാരിക്കോട്, കൊട്ടാരംകുന്ന് തുടങ്ങിയവ ….

സഭയിലെ കക്ഷി വഴക്ക് ഏറ്റവും അധികം ബാധിച്ച ഇടവകയാണ് മുളക്കുളം വലിയ പള്ളി. ഇടവക വിശ്വാസികൾ അനുഭവിച്ച പീഡകൾ നിരവധി ആണ് . 2002 -ൽ ഉണ്ടായ രൂക്ഷമായ കക്ഷി വഴക്ക് മൂലം ഈ ദേവാലയം പൂട്ടപ്പെടുകയാണ് ഉണ്ടായത്. നീണ്ട 16 വർഷമായി പൂട്ടി കിടക്കുന്ന ഈദേവാലയം ഇനി പ്രാർത്ഥന മന്ത്രങ്ങളാൽ ശോഭിക്കും..

 

മലങ്കര സഭ തർക്കത്തേക്കുറിച്ചു ശരിയായ വസ്തുത എന്താണ് ?