OVS-Kerala News

പാമ്പാക്കുട വലിയ പള്ളിയിൽ കുടംബ യൂണിറ്റുകളുടെ സംയുക്ത വാർഷികം നടത്തി

പാമ്പാക്കുട: പാമ്പാക്കുട സെൻറ്‌ ജോൺസ്  ഓർത്തഡോക്സ്  വലിയ പള്ളിയുടെ കീഴിൽലുള്ള 21 കുടംബ യൂണിറ്റുളുടെയും  സംയുക്ത വാർഷികം 28/05/2017  ഞായർ  പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. ശ്രീമതി ജിജി ജോൺസൻ കുടുബ ജീവിതത്തിന്റെ പ്രാധാന്യത്തെ അടിസ്ഥാനമാക്കി ക്ലാസ് നയിച്ചു. പ്രസ്തുത സമ്മേളനത്തിൽ നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ. സെൻറ്‌  കുര്യാക്കോസ് യൂണിറ്റ്, സെൻറ്‌ ഡൈനീഷ്യസ് യൂണിറ്റ് ,സെൻറ്‌ ബഹനാൻ യൂണിറ്റ് എന്നിവർ 1 , 2 ,3 സ്ഥാനങ്ങൾ കരസ്ഥമാക്കി. വികാരി ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട്, സഹ വികാരിമാരായ ഫാ.മാത്യൂസ് വാതക്കാട്ടിൽ, ഫാ.ബൈജു ജോൺസൻ എന്നിവർ സന്നിഹിതരായിരുന്നു.
വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു.