OVS - Latest NewsOVS-Pravasi News

ബഹറിൻ സെൻറ്‌ മേരീസ് കത്തീഡ്രലിൽ ധ്യാന യോഗങ്ങൾ

മനാമ:- ബഹറിൻ സെൻറ്‌ മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ ആദ്ധ്യാത്മിക പ്രസ്ഥാനമായ സെൻറ്‌ പോൾസ്  സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സുവിശേഷയോഗങ്ങളും ഗാന ശുശ്രൂഷയും 2017 മെയ് 29, 30, ജൂണ് 1. തീയതികളിൽ കത്തീഡ്രലിൽ  വച്ച് നടത്തപ്പെടുന്നു. ധ്യാന യോഗങ്ങൾക്ക്  പ്രശസ്ത് കണ്വ്വന്ഷൻ  പ്രാസംഗകനായ റവ. ഫാ. വർഗീസ് വർഗീസ്  മീനേടം നേത്യത്വം നല്കും. വൈകിട്ട് 7:00 മണിമുതൽ  സന്ധ്യ നമസ്ക്കാരവും, ഗാന ശുശ്രൂഷയും തുടർന്ന്  വചന ശുശ്രൂഷയും നടക്കുമെന്ന് ഇടവക വികാരി റവ. ഫാ. എം. ബി. ജോർജ് , സഹ വികാരി റവ. ഫാ. ജോഷ്വാ ഏബ്രഹാം, സുവിശേഷ സംഘം വൈസ് പ്രസിഡണ്ട് വർഗീസ് എം ചാക്കോ, സെക്രട്ടറി എ. പി. മാത്യു, ട്രഷറർ  എ. ജി. ജോൺസൻ  എന്നിവർ  അറിയിച്ചു.

ചിത്രം അടിക്കുറിപ്പ്:-   ബഹറിൻ  സെൻറ്‌ മേരീസ് ഇന്ത്യൻ  ഓർത്തഡോക്സ് കത്തീഡ്രലിൽ  നടക്കുന്ന ധ്യാന യോഗങ്ങൾക്ക്  നേത്യത്വം നല്കുവാൻ  എത്തിയ റവ. ഫാ. വർഗീസ് വർഗീസ് മീനേട ത്തിനെ  ഇടവക വികാരി റവ. ഫാ. എം. ബി. ജോർജ് , സഹ വികാരി റവ. ഫാ. ജോഷ്വാ ഏബ്രഹാം, സുവിശേഷ സംഘം ഭാരവാഹികൾ എന്നിവർ  ചേർന്ന്  സ്വീകരിക്കുന്നു.