OVS - Latest NewsOVS-Kerala News

മീനടം പള്ളിയിൽ വലിയപെരുന്നാൾ

മീനടം ∙ വടക്കേക്കര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ വലിയപെരുന്നാളും കൺവൻഷനും 27 മുതൽ 31 വരെ നടത്തു.27നു കുർബാനാനന്തരം ആത്മീയ സംഘടനകളുടെ വാർഷികത്തിൽ പ്രഫ. രാജൻ ജോർജ് പണിക്കർ മുഖ്യാതിഥിയായിരിക്കും.
28ന് വൈകിട്ടു ഫാ. ജോസഫ് പുത്തൻപുര ഒഎഫ്എം കപ്പൂച്ചിൻ, 29ന് ഫാ. ഗീവർഗീസ് വള്ളിക്കാട്ടിൽ കോലഞ്ചേരി എന്നിവർ വചനശുശ്രൂഷ നടത്തും.30ന് വൈകിട്ടു സന്ധ്യാനമസ്കാരത്തെത്തുടർന്നു പുത്തൻപുരപ്പടി കുരിശുപള്ളി, മീനടം ആശുപത്രിപ്പടി കവല ചുറ്റി ആഘോഷമായ റാസ പള്ളിയിൽ എത്തിച്ചേരുന്നു.

തുടർന്നു സെമിത്തേരിയിൽ പ്രാർഥന, ആശീർവാദം. 31ന് രാവിലെ സുൽത്താൻബത്തേരി ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ എപ്പിഫാനിയോസിന്റെ മുഖ്യകാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന. തുടർന്നു പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്, ആദ്യഫലലേലം എന്നിവയോടുകൂടി സമാപിക്കും. പരിപാടികൾക്കു വികാരി ഫാ. ജോർജ് തോമസ് പോത്താനിക്കൽ നേതൃത്വം നൽകും.