OVS - Latest NewsOVS-Kerala News

ഉന്നത വിദ്യാഭ്യാസവും നല്ല സംസ്ക്കാരവും പുതുതലമുറക്ക്‌ പകർന്നു കൊടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വം : ഋഷിരാജ് സിംഗ്

കാർത്തികപ്പള്ളി: നല്ല വിദ്യാഭ്യാസവും സംസ്ക്കാരവും പുതുതലമുറക്ക്‌ പകർന്നു കൊടുക്കേണ്ടത് മാതാപിതാക്കളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണെന്നും അനീതിയും അക്രമവും അവസാനിക്കുമ്പോൾ ക്രിസ്തു മനുഷ്യ ഹൃദയങ്ങളിൽ ജനിക്കുമെന്നും ഡി.ജി.പി ഋഷിരാജ് സിംഗ് ഐ.പി.എസ്. പറഞ്ഞു, കാർത്തികപ്പള്ളി കത്തിഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ക്രിസ്തുമസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിപുരാതനമായ കാർത്തികപ്പള്ളി കത്തിഡ്രൽ സന്ദർശിച്ച അദ്ദേഹം എല്ലാവർക്കും ക്രിസ്തുമസ്, പുതുവത്സരാശംസകൾ നേർന്നു.

വികാരി റവ. ഫാ. ജോസഫ്‌ ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. ഓർത്തഡോൿസ്‌ യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ്‌ റവ. ഫാ. ഫിലിപ്പ് തരകൻ ക്രിസ്തുമസ് സന്ദേശം നൽകി. കത്തിഡ്രൽ ട്രസ്റ്റി കോശി പി. എബ്രഹാം ആശംസകൾ അറിയിച്ചു, ഷൈജു ഡാൻ വർഗ്ഗിസ് സ്വാഗതവും , സുജാ മാത്യു കൃതജ്ഞതയും അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ഇടവകാംഗങ്ങളെ ആദരിച്ചു. ക്രിസ്തുമസ് ഫാദർ – മാലാഖ മത്സരങ്ങൾ, സാന്റാക്ലോസിന്റെ ആഗമനം, വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.