OVS - Latest NewsOVS-Kerala News

എന്താണ് ഈ ക്രിസ്മസ് ട്രീ ? എന്തിനാണ് അത് എല്ലാവരും വെക്കുന്നത് ??

 ക്രിസ്മസ് ട്രീ യെ കുറിച്ച് പറയുന്നതിന് മുൻപ് . എന്തൊക്കെ ആണ് ഒരു ക്രിസ്മസ് ട്രീ നിര്‍മ്മിക്കുവാന്‍ വേണ്ടത് എന്ന് പറയാം. എവർ ഗ്രീൻ മരം കൂടെ വെളിച്ചവും( തിളക്കം ) , സമ്മാനങ്ങളും (ever green tree with gift and light) ഇത്രയും വേണം.

എവെർ ഗ്രീൻ ട്രീ ——- തുടർച്ചയായി എപ്പോഴും നിലനില്ക്കും എന്നതിനെ സൂചിപ്പിന്നു .

അതിന്റെ ത്രികോണ ആകൃതി —–. അത് ത്രിത്വത്തെ സൂചിപ്പിക്കുന്നു .. (പിതാവ് , പുത്രൻ , പരിശുധന്മാവ് ).

പച്ച നിറം —- അത് ജീവിതത്തെ സൂചിപ്പിക്കുന്നു വെളിച്ചം (തിളക്കം ) —- സ്വർഗത്തെ സൂചിപ്പിക്കുന്നു .

സമ്മാനങ്ങൾ — ദാനത്തെയും ധർമ്മത്തെയും സ്നേഹത്തെയും സൂചിപ്പിക്കുന്നു. ക്രിസ്മസിനും നാല് ആഴ്ചക്ക് മുൻപ് ഉള്ള ഞായറാഴ്ച ആണ് ഇത് വെച്ച് തുടങ്ങുന്നത് (ക്രിസ്‌തുവിന്റെ ആദ്യഗമനം) . ട്രീ എടുക്കുന്നതു ക്രിസ്മസ് ദിവസം കഴിഞ്ഞു 12 ദിവസത്തിന് ശേഷം ജ്ഞാനികള്‍ക്ക്‌ ക്രിസ്‌തു ദര്‍ശനം നല്‍കിയതിന്റെ ഓര്‍മ്മയ്‌ക്കായുള്ള ആഘോഷ ദിവസത്തിനു തൊട്ടുമുന്പുള്ള രാത്രി, അതായത് ജനുവരി 6 .പതിനാറാം നൂറ്റാണ്ടില്‍ ജര്‍മനിയിലെ മാര്‍ട്ടിന്‍ ലൂതറാണ് ക്രിസ്മസ് ട്രീയുടെ ഉദ്ഭവത്തിന് കാരണഭൂതനെന്നാണ് ഇന്ന് പരക്കെ അറിയപ്പെടുന്നത്. ക്രിസ്മസിനു തലേ രാത്രി പൈന്‍ മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന സ്ഥലത്തുകൂടി നടന്നുപോയ മാര്‍ട്ടിന്‍ ലൂതര്‍ക്ക് മരങ്ങള്‍ക്കിടയില്‍ കൂടി നക്ഷത്രങ്ങള്‍ തിളങ്ങിനില്‍ക്കുന്ന കാഴ്ചകണ്ട് സന്തോഷം തോന്നി. അദ്ദേഹം ഒരു ചെറിയ മരം വെട്ടി വീട്ടില്‍ കൊണ്ടുപോയി ക്രിസ്മസ് രാത്രിയില്‍ നക്ഷത്രങ്ങള്‍ക്കു പകരമായി മെഴുകുതിരികള്‍ അതില്‍ കത്തിച്ചുവച്ച് ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തിയതായി പറയപ്പെടുന്നു. അതിനുശേഷം ഈ രീതി ക്രമേണ പ്രചാരത്തില്‍ വന്നു.

എല്ലാവർക്കും ഓർത്തഡോൿസ്‌ വിശ്വാസ സംരകഷകന്റെ ക്രിസ്തുമസ്  & നവവത്സര ആശംസകൾ .