എം.ഡി. കൊമേഴ്സ്യൽ സെന്റർ രണ്ടാം ഘട്ട നിർമ്മാണം: ശിലാസ്ഥാപനം നടത്തി

കോട്ടയം :മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഉടമസ്ഥതയിലുളള എം.ഡി. കൊമേഴ്സ്യൽ സെന്ററിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചു കൊണ്ട് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.
2 ബ്ലോക്കുകളായി സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെ മുകളിൽ ഒരു നില കൂടിയാണ് നിർമ്മിക്കുന്നത്.
ഫാ.യാക്കൂബ് തോമസ്, ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ, ഫാ. അനീഷ് കെ സാം ഫാ.സൈബു എം. സഖറിയ, ഫാ. യൂഹാനോൻ ബേബി, ഫാ.മോഹൻ ജോസഫ്, എ.കെ.ജോസഫ്, ഐ.സി. ചെറിയാൻ, പി.വി.ബഹനാൻ, ബിനു എം.ഐസക്ക്, ഡോ.തോമസ് കുരുവിള,അഡ്വ. ടോം കോര, പി.എം.തോമസ്, കെ.സി. ദാനിയേൽ , എ ബിൻ മത്തായി,ഉമ്മൻ ജോൺ,മോനിച്ചൻ തലക്കുളം,ഡോ.റോബിൻ പി.മാത്യു, സാം വർഗീസ്, ജോൺ മത്തായി എന്നിവർ സംബന്ധിച്ചു.