OVS-Kerala News

വാകത്താനം പള്ളി പെരുനാൾ ഡിസംബർ 31 മുതൽ

വാകത്താനം: കോട്ടയം മെത്രാസനത്തിലെ പ്രമുഖ ദേവാലയവും മലങ്കരയുടെ രണ്ടാം കാതോലിക്ക പരി.ബസേലിയോസ് ഗീവർഗീസ് പ്രഥമൻ ബാവയുടെ മാത്യ ഇടവകയുമായ വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി വലിയ പെരുന്നാളും ദേവാലയം സ്ഥാപിതമായതിന്റെ 170 ആം വാർഷീകവും 2017 ഡിസംബർ 31 മുതൽ 2018 ജനുവരി 10 വരെ വിവിധ പരിപാടികളോടെ നടക്കും.പെരുനാൾ ശിശ്രൂഷകൾക്ക് അഭി.ഡോ.സഖറിയാസ് മാർ അപ്രം മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. ഡിസംബർ 31 ഞായറാഴ്ച വി.കുർബ്ബാനയെ തുടർന്ന് സഹവികാരി റവ.ഫാ. യാക്കൂബ് മാത്യൂ കക്കാട്ട് കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും.വൈകിട്ട് 5.30ന് ഞാലിയാകുഴി കൽ കുരിശിങ്കൽ പുതുതായി നിർമ്മിച്ച കൊടിമരത്തിന്റെ കൂദാശയും കൊടിയേറ്റും വികാരി റവ.ഫാ.ജോൺ ശങ്കരത്തിൽ നിർവ്വഹിക്കും.ജനുവരി 6 വി.ദനഹ പെരുന്നാൾ ശിശ്രൂഷകൾക്ക് നാഗ്പൂർ വൈദീക സെമിനാരി പ്രിൻസിപ്പാൾ റവ.ഫാ.ബിജേഷ് ഫിലിപ്പ് കാർമ്മികത്വം വഹിക്കും.

തുടർന്ന് മർത്തമറിയoസമാജം കോട്ടയം മെത്രാസന എകദിന സമ്മേളനം പള്ളിയിൽ വച്ച് നടത്തപ്പെടും. അഭി.യൂഹാനോൻ മാർ പോളികർപ്പോസ്, അഭി.ഡോ.യൂഹാനോൻ മാർ ദീയസ്കോറസ് എന്നി മെത്രാപ്പോലീത്തൻമാർ നേത്യത്വം നൽകും. അഞ്ച്, ആറ്, ഏഴ്, എട്ട് എന്നീ ദിവസങ്ങളിൽ സന്ത്യാനമസ്കാരത്തെ തുടർന്ന് റവ.ഫാ.ഡോ.ജോൺസ് എബ്രഹാം,റവ.ഫാ.ഡോ.വർഗീസ് വർഗീസ്, റവ.ഫാ.ജിത്തു തോമസ്, റവ.ഫാ.പി.എ.ഫിലിപ്പ് എന്നിവർ വചനശിശ്രൂഷ നിർവ്വഹിക്കും. എട്ടാം തീയതി 5 pmന് ഞാലിയാകുഴി കുരിശിങ്കൽ പ്രാർഥനയെ തുടർന്ന് വലിയ പള്ളിയിലേയ്ക്ക് വാഹന ഘോഷയാത്ര.ഒൻപതാം തീയതി വൈകിട്ട് ചാപ്പലുകളിൽ നിന്നും വലിയ പള്ളിയിലേയ്ക്കുള്ള പ്രദക്ഷിണം. 6.30ന് വലിയപള്ളിയിൽ സന്ത്യാനമസ്ക്കാരം പ്രസംഗം തുടന്ന് കുരിശു പള്ളിയിലേയ്ക്കുള്ള പ്രദക്ഷിണം ആശീർവാദം. 

പത്താം തീയതി രാവിലെ 7.15ന് പ്രഭാത നമസ്കാരം 8.15ന് അടൂർ മെത്രാസനത്തിന്റെ ഡോ.സഖറിയാസ് മാർ അപ്രം മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വി.അഞ്ചിൻമേൽ കുർബ്ബാന. തുടർന്ന് ദേവാലയം സ്ഥാപിതമായതിന്റെ 170 ആം വാർഷീക സമ്മേളനം ആശീവാദം കൈമുത്ത് നേർച്ചവിളമ്പ് കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ അവസാനിക്കും.800 ൽ പരം ഇടവകാംഗങ്ങളുള്ള വാകത്താനം വലിയ പള്ളിക്ക് പാത്താമുട്ടത്തും വെള്ളുത്തുരുത്തിയിലും രണ്ട് ചാപ്പലുകളും പത്ത് പ്രാർഥനായോഗ യൂണിറ്റുകളുമുണ്ട്. ദൈവസ്നേഹിയായ അഭി.ഗീവർഗീസ് മാർ ഈവാനിയോസ് തിരുമേനിയുടെ നാമത്തിലുള്ള സ്മൃതി മന്ദിരം എന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില സമുച്ചയത്തിന്റെയും വൈദികമന്ദിരത്തിന്റെയും നിർമ്മാണo അവസാന ഘട്ടത്തിലാണ്. 2012 ലാണ് വാകത്താനം വലിയ പള്ളി പുനർനിർമ്മിച്ച് കൂദാശ ചെയ്തത്. മലങ്കരയിലെ ലക്ഷണമൊത്ത എകദേവാലയമെന്നാണ് പരി. കാതോലിക്ക ബാവ ഈ പള്ളിയെ വിശേഷിപ്പിച്ചത്.