OVS - Latest NewsOVS-Kerala News

മലങ്കര മക്കളുടെ സന്തോഷത്തിന് ജൂണ്‍ 18ന് 1 വയസ്സ് ; മാന്തളിര്‍ പളളിയില്‍ ഡോ. യൂഹാനോൻ മാർ തേവോദൊറസ് കുര്‍ബ്ബാന അര്‍പ്പിക്കും

മാന്തളിര്‍ സെന്‍റ് തോമസ് ഓർത്തഡോക്സ് പളളിയിൽ യഥാര്‍ത്ഥ അവകാശികളായ മലങ്കര സഭാ മക്കൾ പ്രവേശിച്ചിട്ട് 2016 ജൂൺ 18 ന് 1 വർഷം തികയുന്നു. പതിറ്റാണ്ടുകൾ നീണ്ട നിയമ യുദ്ധങ്ങൾക്കൊടുവിൽ പരമകാരുണൃവാന്‍റെ വലിയ അനുഗ്രഹത്താൽ പൂർവ്വീക പിതാക്കന്മാരുടെ സ്വപ്നം സാക്ഷാത്കരിച്ച മലങ്കര സഭയുടെ യശസ്സുയർത്തിയ ആ മഹനീയമായ ദിവസത്തിന്‍റെ വാർഷിക വേളയിൽ മലങ്കര ഓര്‍ത്താഡോക്സ് സഭയുടെ കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ തേവോദൊറസ് മെത്രാപ്പൊലീത്താ തിരുമനസ്സ് കൊണ്ട് മാന്തളിര്‍ പളളിയില്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കുന്നു.

മലങ്കരസഭയില്‍ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ഉയര്‍ത്തിയ സിംഹാസന വാദം മാന്തളിരില്‍ അലയടിച്ചപ്പോള്‍ മാര്‍ത്തോമ്മായുടെ മക്കളുടെ അത്മാഭിമാത്തിനേറ്റ ക്ഷതം ഒരു വലിയ ശക്തിയായി രൂപപ്പെടുകയായിരുന്നു. അതിനെ തുടര്ന്ന് 1974 സെപ്റ്റംബര്‍ മാസം ഒരു വി: കുര്‍ബ്ബാന സമയത്ത് കുഞ്ഞാടുകളുടെ വേഷം ധരിച്ച ചെന്നായ്ക്കള്‍ ഉണ്ടാക്കിയ ഒരു സംഘടനത്തെ തുടര്‍ന്ന്, പള്ളി റിസീവര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപെട്ടു യാക്കോബായ വിഭാഗം പരാതി നല്കി. തുടര്ന്ന് ഉദ്യോഗസ്ഥരെയും പോലീസിനെയും സ്വാധീനിച്ചു 1975 മാര്‍ച്ച് മാസം 7 വെള്ളിയാഴ്ച് പള്ളിയും അനുബന്ധ വസ്തുക്കളും താക്കോലും വികാരി വന്ദ്യ പുല്ലംവിളാലില്‍ പി.എം. ജോര്‍ജ്ജ് അച്ചന്‍റെ കയ്യില്‍ നിന്നും റിസീവര്‍ കസ്റ്റടിയിലെടുത്തു. തുടര്‍ന്നുള്ള നാല്പതു വര്‍ഷം പരീക്ഷണങ്ങളുടെ കാലഘട്ടം ആയിരുന്നു. വെറും കയ്യോടെ മാന്തളിര്‍ പള്ളിയില്‍ നിന്ന് ഇറങ്ങി വന്ന മാര്‍ത്തോമ്മായുടെ മക്കള്‍ക്ക് പിതാക്കെന്മാരുടെ കണ്ണീരോടുള്ള പ്രാര്‍ത്ഥനയുടെ ഫലമായി കുളനട പ്രദേശത്ത് സ്വന്തമായി സ്ഥലം വാങ്ങി ഇന്നു മലങ്കര സഭയുടെ ഏറ്റവും വലിയ ചാപ്പലായി രൂപം പ്രാപിച്ചു. പള്ളി തുറന്നു 2015 ജൂൺ 18 ന് ഓർഡർ നടപ്പിലായി.