മലങ്കര സഭയിലെ പള്ളികളിൽ കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള അധികാരം വികാരിക്ക്: കേരള ഹൈക്കോടതി

മലങ്കര സഭയിലെ ഇടവകപള്ളികളിൽ കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള അധികാരം 1934-ലെ ഭരണഘടന പ്രകാരം വികാരിക്കെന്ന് കേരള ഹൈക്കോടതി. മുളന്തുരുത്തി പള്ളിയുമായി ബന്ധപ്പെട്ട്‌ 1934-ലെ ഭരണഘടന പ്രകാരം നിയമിതനായ വികാരിക്ക്‌ പോലീസ്‌ സംരക്ഷണം അനുവദിച്ച വിധിക്കെതിരെ സമർപ്പിച്ച പുന:പരിശോധന ഹർജ്ജി തള്ളികൊണ്ട്‌ ഹൈക്കോടതി ഉത്തരവായി.

1934 -ലെ ഭരണഘടന അനുസരിച്ച് ഒരു പൊതുയോഗം അല്ലെങ്കിൽ കമ്മിറ്റി നടത്തുവാനുള്ള അവകാശം 1934-ലെ ഭരണഘടന അനുസരിക്കുന്നവർക്ക്‌ സംരക്ഷിക്കാൻ കഴിയും. നിയമവാഴ്ചയെക്കുറിച്ച് ശരിക്കും ആർക്കെങ്കിലും ആശങ്കയുണ്ടെങ്കിൽ, അവർ സാധാരണഗതിയിൽ പള്ളി കാര്യങ്ങളിൽ വികാരിയെ പിന്തുണയ്ക്കുകയാണു ചെയ്യേണ്ടത്‌. എന്നാൽ പുനപരിശോധന ഹർജ്ജിയുമായി കോടതിയിൽ എത്തിയത്‌ വിചിത്രമായ ഒന്നാണു. പുനപരിശോധന ഹർജ്ജിയിലെ ആവശ്യങ്ങളും വിചിത്രമാണ്. ഇരു വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം റിട്ട് പെറ്റീഷൻ്റെ പരിധിക്ക് പുറത്താണ്. ഈ കോടതിയുടെ യഥാർത്ഥ പരിഗണന 1934 -ലെ ഭരണഘടനയനുസരിച്ചാണ് പള്ളി ഭരിക്കുന്നതെന്ന് ഉറപ്പുവരുത്തി നിയമവാഴ്ച ഉയർത്തിപ്പിടിക്കുക എന്നതാണു.

1934-ലെ ഭരണഘടനയനുസരിച്ച് ഒരു കമ്മിറ്റി രൂപീകരിക്കുന്നതിന് മുൻകൈയെടുക്കുക എന്നത്‌ വികാരിയിൽ നിക്ഷിപ്തമാണു. അത്‌ വികാരിയുടെ മാത്രം അധികാരമാണു. വികാരി അത്‌ ചെയ്യുന്നില്ലങ്കിൽ, 1934-ലെ ഭരണഘടനപ്രകാരമുള്ള ഇടവകക്കാർക്ക് സിവിൽ കോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ട്. വിഭാഗീയ പോരാട്ടം മൂലം പള്ളിയുടെ കാര്യങ്ങൾ അപകടത്തിലായപ്പോൾ, നിയമവാഴ്ച ഉയർത്തിപ്പിടിക്കുവാനാണു ഇടപെട്ടത്‌ എന്നും ഹൈക്കോടതി വ്യക്തമാക്കി. പുന:പരിശോധന ഹർജ്ജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ പോലീസ്‌ സംരക്ഷണം അനുവദിച്ചിരിക്കുന്ന ഉത്തരവ്‌ പുന:പരിശോധിക്കുന്നതിനു കാരണമല്ല എന്നുള്ളത്‌ കൊണ്ട്‌ ഹർജ്ജി തള്ളികൊണ്ടാണു കോടതി പരാമർശങ്ങൾ.

മലങ്കരസഭാ ഭരണഘടന കെട്ടിയിറക്കിയതല്ല

error: Thank you for visiting : www.ovsonline.in