ദേവലോകം അരമനയില്‍ പിതാക്കന്മാരുടെ ഓര്‍മ്മപെരുന്നാള്‍ ജനുവരി 1 മുതല്‍ 3 വരെ
ദേവലോകം:- ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍, ബസേലിയോസ് ഒൗഗേന്‍ പ്രഥമന്‍, ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ എന്നീ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഒാര്‍മ്മപ്പെരുന്നാള്‍ ജനുവരി 1,2,3 തീയതികളില്‍ നടത്തുവാന്‍ ദേവലോകം അരമനയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനറായി ഫാ. വി.എം. ഏബ്രഹാം വാഴയ്ക്കല്‍ കണ്‍വീനറായി എ.കെ. ജോസഫ് എന്നിവരെ യോഗം തെരഞ്ഞെടുത്തു. അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ സ്വാഗതവും ഫാ. വി.എം. ഏബ്രഹാം വാഴയ്ക്കല്‍ നന്ദിയും പറഞ്ഞു.