OVS - Latest NewsOVS-Kerala News

പള്ളികേസുകൾ മുൻസിഫിന് പരിഗണിക്കാം ; ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ അംഗീകാരം

ഡൽഹി ബ്യൂറോ : കക്ഷി വഴക്ക് നിലനിൽക്കുന്ന പള്ളികളെ സംബന്ധിച്ച് വിവിധ മുൻസിഫ് കോടതികളുടെ തീർപ്പിനായി കിടക്കുന്ന കേസുകൾ അതാത് കോടതിയിൽ തുടരും. അങ്കമാലി ഭദ്രാസനത്തിലെ മുടവൂർ സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളിക്കെതിരെ വിഘടിത വിഭാഗമായ പാത്രിയർക്കീസ് പക്ഷം സുപ്രീം കോടതിയെ സമീപിച്ചത്. മുടവൂർ പള്ളി കേസ് മൂവാറ്റുപുഴ മുൻസിഫ് കോടതി പരിഗണിക്കരുതെന്ന വിഘടിത വിഭാഗത്തിന്റെ ആവിശ്യം നേരത്തെ ഹൈക്കോടതി പരിശോധിച്ചു തള്ളി. പള്ളിക്കോടതിക്കൊപ്പം മുൻസിഫിന് കേസുകൾ പരിഗണിക്കുന്നതിന് അധികാരം ഉണ്ടെന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ ബഹു.സുപ്രീം കോടതി സാധുവാക്കിയിരിക്കുകയാണ്. ഇതോടെ പള്ളിക്കോടതി പ്രത്യക്ഷത്തിൽ അപ്രസക്തമായി. കേസുകൾ അനിയന്ത്രിതമായി നീളുന്നതിന് പരിഹാരമായിയാണ് എറണാകുളത്തു (ജില്ലാ) പള്ളിക്കോടതി രുപീകരിച്ചത്. എന്നാൽ സമുദായക്കേസിൽ 2017 ൽ സുപ്രീം കോടതി അന്തിമവിധി വന്നതോടെ പള്ളിക്കോടതിയുടെ പ്രസക്തി നഷ്ടപ്പെട്ടു ഓർത്തഡോക്സ്‌ സഭയുടെ വാദം അംഗീകരിക്കപ്പെട്ടിരിക്കുന്നത്.