പരുമല പള്ളി പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിക്കുന്നു
പത്തനംതിട്ട : പരിശുദ്ധനായ ഗീവർഗസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 116-മത് ഓർമ്മ പെരുന്നാൾ പരിശുദ്ധൻ കബറടങ്ങിയിരിക്കുന്ന പരുമല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ ഒക്ടോബർ 26 മുതൽ നവംബർ 2 വരെ നടക്കും. പെരുന്നാൾ പന്തൽ കാൽനാട്ട് കർമ്മം ഒക്ടോബർ അഞ്ചിന് രാവിലെ 9 മണിക്ക് അടൂർ – കടമ്പനാട് ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത നിർവഹിക്കും. സർക്കാർ തല യോഗം വൈകുന്നേരം മൂന്നു മണിക്ക് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയും സ്ഥലം (തിരുവല്ല) എംഎൽയുമായ മാത്യു ടി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരും. ആലപ്പുഴ ജില്ലാ കളക്ടർ,വിവിധ വകുപ്പ് പ്രതിനിധികൾ സംബന്ധിക്കും.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |