OVS - Latest NewsOVS-Kerala News

സംവിധായകൻ തമ്പി കണ്ണന്താനത്തിനു ജന്മനാട്ടിൽ ആയിരങ്ങളുടെ യാത്രമൊഴി.

കാഞ്ഞിരപ്പള്ളി∙ സംവിധായകൻ തമ്പി കണ്ണന്താനത്തിന് ജന്മനാട്ടിൽ അന്ത്യവിശ്രമം. മഴയെ അവഗണിച്ചും തടിച്ചു കൂടിയ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തമ്പി കണ്ണന്താനത്തിന്റെ മൃതദേഹം പാറത്തോട് സെന്റ് ജോർജ് ഗ്രേസി മെമ്മോറിയിൽ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിച്ചു.

രണ്ടിന് വസതിയിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്‌ക്കോറസ് മുഖ്യ കാർമികത്വം വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. പി.കെ കുര്യാക്കോസ് , ജോസഫ് റമ്പാൻ, ഫാ. മാത്യു വർഗീസ് എന്നിവർ സഹകാർമ്മികരായി. തുടന്ന് പാറത്തോട് സെന്റ് ജോർജ് കാതോലിക്കേറ്റ് സെന്ററിൽ എത്തിച്ചു ശുശ്രൂഷകൾ നടത്തിയ ശേഷം പാറത്തോട് സെന്റ് ജോർജ് ഗ്രേസി മെമ്മോറിയൽ പള്ളിയിലായിരുന്നു സംസ്കാരം.

കഴിഞ്ഞ ദിവസം കൊച്ചിയിൽ അന്തരിച്ച തമ്പി കണ്ണന്താനത്തിന്റെ മൃതദേഹം ഇന്നലെ രാവിലെ എട്ടിന് പാറത്തോട്ടിലെ തറവാട്ടുവീട്ടിൽ എത്തിച്ചു. രാവിലെ 10-ന് പാറത്തോട് ടൗണിനു സമീപത്തെ തറവാട്ടുവീട്ടിൽ മൃതദേഹം പൊതുദർശനത്തിനു വെച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരകണക്കിനു ആളുകൾ അന്തിമോപചാരം അർപ്പിക്കാനായി എത്തി.

സുരേഷ് ഗോപി എംപി ,ഭാര്യ രാധിക, ആന്റോ ആന്റണി എം.പി, എംഎൽഎ മാരായ പി.സി ജോർജ്, സുരേഷ് കുറുപ്പ് , മുൻ എം.പി. പി.സി.ചാക്കോ, മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി ,സിപിഎം സംസഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസ്, ചലച്ചിത്ര സംവിധായകരായ ഭദ്രൻ, ഹരികുമാർ, ജി.എസ് വിജയൻ, തിരക്കഥാ കൃത്ത് ഡെന്നീസ് ജോസഫ്, നിർമ്മാതാക്കളായ കിരീടം ഉണ്ണി, കല്ലിയൂർ ശശി, രജപുത്ര രജ്ഞിത്, സജി നന്ത്യാട്ട്, ജൂബിലി ജോയി, മാണി സി കാപ്പൻ, നടൻ ചാലി പാല എന്നിവർ വസതിയിലെത്തി അന്തിമോചാരമർപ്പിച്ചു.

കോടതി വിധി ലംഘിച്ചു വീണ്ടും യാക്കോബാ വിഭാഗം
മൃതദേഹം സംസ്കരിക്കുന്നതിനു പരേതന്റെ വിശ്വാസം അനുസരിച്ചാകണം എന്ന് നിർബന്ധം പിടിക്കുന്ന യാക്കോബായ വിഭാഗം ശവ സംസ്കാരത്തിന് ഓർത്തഡോക്സ് വൈദീകർ പള്ളിയിൽ വരുന്നത് തടഞ്ഞത് അവരുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നു . വ്യക്തമായ കോടതി വിധി ഉണ്ടായിട്ടും വൈദികനെ സെമിത്തേരിയിൽ ശ്രിശൂക്ഷക്ക്‌ പ്രവേശിപ്പിക്കാൻ യാക്കോബാ വിഭാഗം അനുവദിച്ചില്ല. 1934 ഭരണഘടനാ പ്രകാരം ഭരിക്കപ്പെടേണ്ട ദേവാലയം ആണ് പാറത്തോട് സെന്റ് ജോർജ് ഗ്രേസി മെമ്മോറിയൽ ഇടവക.

സംവിധായകനും നടനും നിർമാതാവുമായ തമ്പി കണ്ണന്താനം അന്തരിച്ചു.