OVS-Kerala News

ആവണീശ്വരം സെന്‍റ് മേരീസ് ഓർത്തഡോക് സ് പള്ളി കൂദാശ

കൊല്ലം  : പുനർനിർമ്മാണം പൂർത്തിയായ ആവണീശ്വരം സെന്‍റ് മേരീസ് ഓർത്തഡോക് സ് ദേവാലയത്തിന്റെ കൂദാശയും പൊതുസമ്മേളനവും ഒക്ടോബര് 26,27 തീയതികളിൽ നടത്തപ്പെടുന്നു.ഭാഗ്യസ്മരണാർഹനായ തോമ്മാ മാർ ദീവന്നാസിയോസ്‌ തിരുമേനിയാണ് 1958-ൽ ഈ ദേവാലയം സ്ഥാപിച്ചത്. 22 നു വൈകിട്ട് വിളംബര ഘോഷയാത്ര, 23 നു രാവിലെ എട്ടിന് വിശുദ്ധ കുർബാന വൈകിട്ട് സന്ധ്യ നമസ്കാരവും ഒരുക്കധ്യാനവും ഫാ.സക്കറിയാ നൈനാന്റെ കാർമ്മികത്വത്തിൽ നടക്കും.

ഒക്ടോബർ 24 തിങ്കളാഴ്ച ദീപശിഖ പ്രയാണം പത്തനാപുരം മൌണ്ട് താബോർ ദയറായിൽ നിന്നും ആരംഭിച്ച്  കാര്യറ സെന്‍റ് ഗ്രീഗോറിയോസ് പള്ളി,മഞ്ഞക്കാല മാർ സെമവൂൻ ദെസ്തുനി പള്ളി, മേലേപ്പുര സെന്‍റ് ജോർജ്ജ് പള്ളി, തലവൂർ സെന്‍റ് മേരീസ് പള്ളി, ഞാറക്കാട് സെന്‍റ് ജോർജ്ജ് പള്ളി ,കുന്നിക്കോട് ജങ്ഷൻ വഴി പള്ളിയിൽ എത്തിച്ചേരുന്നു. ഒക്ടോബർ 26 ബുധനാഴ്ച മൂന്ന് മണിക്ക് പരിശുദ്ധ ബാവാതിരുമേനിയെയും അഭിവന്ദ്യ തിരുമേനിമാരെയും സ്വീകരിച്ചുകൊണ്ടുള്ള കുന്നിക്കോട് ജംഗ്ഷിനിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര നാലു മണിക്ക് നാലു മണിക്ക് ദേവാലയത്തിൽ എത്തിച്ചേരുന്നതും തുടർന്ന് അഭിവന്ദ്യ യൂഹാനോൻ മാർ തേവോദോറസ് തിരുമേനിയുടെ അദ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം  കർമ്മം പരിശുദ്ധ മോറാൻ മാർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിർവഹിക്കുന്നതാണ് . തുടർന്ന് ജീവകാരുണ്യ നിധി വിതരണം, സുവനീർ പ്രകാശനം, ഉപഹാര സമർപ്പണം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ആറു മണിക്ക് സന്ധ്യാ നമസ്‍കാതെ തുടർന്ന് പരിശുദ്ധ കത്തോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ ആരംഭിക്കുന്ന ദേവാലയ കൂദാശക്ക്  സക്കറിയാസ് മാർ അന്തോണിയോസ് മെത്രാപോലിത്ത ( കൊല്ലം ഭദ്രാസനം),  യാക്കോബ് മാർ ഐറേനിയോസ് മെത്രാപോലിത്ത(കൊച്ചി ഭദ്രാസനം),  സക്കറിയാ മാർ തെയോഫിലോസ് (മലബാർ ഭദ്രാസനം),  യൂഹാനോൻ മാർ തേവോദോറസ് ( കൊട്ടാരക്കര – പുനലൂർ ഭദ്രാസനം ) എന്നിവർ സഹകാർമികത്വം വഹിക്കും.

27 നു രാവിലെ 6.30 നു കൂദാശയുടെ രണ്ടാം ഭാഗം, മൂന്നിന്മേൽ കുർബാന, 10.30 നു സമാപന സമ്മേളനത്തിൽ ഇടവകയിൽ മുൻവികാരിമാരെയും മുതിർന്നവരെയും ആദരിക്കുന്നതാണെന്നും ഇടവക വികാരി ഫാ.ഐസക് ബി.പ്രകാശ്, സഹ വികാരി ഫാ.അനിൽ ബേബി,ട്രസ്റ്റി ജോൺ ജെ. തമ്പി,സെക്രട്ടറി റ്റി.ജോർജ് നിർമാണ കമ്മിറ്റി കൺവീനർ എൽ.വർഗ്ഗീസ്, കൂദാശ കമ്മിറ്റി കൺവീനർ ജേക്കബ് തോമസ് മുട്ടത്തേരിൽ എന്നിവർ അറിയിച്ചു