OVS - Latest NewsOVS-Exclusive NewsOVS-Kerala News

ചാത്തമറ്റം പള്ളി ; മൂവാറ്റുപുഴ ആര്‍.ഡി.ഓ തെളിവെടുപ്പ് പൂര്‍ത്തീകരിച്ചു അവകാശിക്ക് താക്കോല്‍ കൈമാറണം : ഹൈക്കോടതി

ഓർത്തഡോൿസ്  വിശ്വാസ സംരക്ഷകന്‍ ഫോളോ അപ്പ്‌

കൊച്ചി : സഭാ തര്‍ക്കത്തെ തുടര്‍ന്ന് മൂവാറ്റുപുഴ ആര്‍.ഡി. ഓ 1975 ഫെബ്രുവരി 13 നു കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതും 1997-ല്‍ ഇരു വിഭാഗം കൂടി ചേര്‍ന്ന് ആര്‍.ഡി ഓ കസ്റ്റഡിയില്‍ നിന്നും താക്കോല്‍ വാങ്ങി പള്ളി തുറന്നു ആരാധന നടത്തിയിട്ടുള്ളതും തുടര്‍ന്ന് മുന്‍ യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പ് മൂലം എറണാകുളം സെക്ഷന്‍ ജഡ്ജിന്‍റെ (Crl R.P.No.26/1997) ഉത്തരവ് അനുസരിച്ച് പള്ളി വീണ്ടും പൂട്ടി ആര്‍.ഡി.ഒ കസ്റ്റഡിയിലേക്ക് മാറ്റപ്പെടുകയും ചെയ്ത അങ്കമാലി ഭദ്രസനത്തില്‍പ്പെട്ട ചാത്തമറ്റം കര്‍മ്മേല്‍ സെന്‍റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്‍റ് പോള്‍സ് ഓർത്തഡോൿസ്  സുറിയാനി പള്ളിയുടെ യതാര്‍ത്ഥ അവകാശിയെ സ്ഥലം ആര്‍.ഡി.ഓ തെളിവെടുപ്പിലൂടെ കണ്ടെത്തി അവകാശിക്ക് താക്കോല്‍ കൈമാറണം എന്ന് ബഹു കേരളാ ഹൈക്കോടതി ഉത്തരവിട്ടു.

കേരളാ ഹൈക്കോടതിയില്‍ ഇന്ന് (21.10.2016) ഓർത്തഡോൿസ്  സഭാ അംഗങ്ങള്‍ സമര്‍പ്പിച്ച (OP.Crl. 564/2016) ഹര്‍ജിയില്‍ തീര്‍പ്പ്‌ കല്പിലച്ചു കൊണ്ടാണ് ജസ്റ്റിസ്‌ രാജാ വിജയരാഘവന്‍ ഉത്തരവിട്ടത്. മൂവാറ്റുപുഴ ആര്‍.ഡി.ഒ 9 മാസത്തിനുള്ളില്‍ പള്ളി സംബന്ധിച്ചു തെളിവെടുപ്പ് പൂത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഈ പള്ളിയുടെ വീതം വയ്പ്പുമായി ബന്ധപ്പെട്ടു എറണാകുളം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോരിറ്റി മുമ്പാകെ (P.L.P. No. 51565/2015) ആയി ഫയല്‍ ചെയ്ത കേസിന്മേല്‍ ഓർത്തഡോൿസ്  വിശ്വാസ സംരക്ഷകന്‍(OVS) അംഗങ്ങളുടെ ശക്തമായ ആക്ഷേപം 26.06.2016 ല്‍ ബോധിപ്പിക്കുകയും പ്രസ്തുത ആക്ഷേപം പരിശോധിച്ച് എതിര്‍പ്പ് ബോധ്യപ്പട്ടതിനാല്‍ വിഭജന തീരുമാനം നടപ്പില്‍ വരുത്താനാവില്ല എന്നുകണ്ട് പ്രസ്തുത ഫയല്‍ 01.07.2016 ല്‍ ക്ലോസ് ചെയ്യുകയും ചെയ്തിരുന്നു.

മലങ്കര സഭയുടെ സ്വത്തുക്കള്‍ വീതം വച്ച് നല്‍കാന്‍ ആര്‍ക്കും അവകാശമില്ല എന്നുള്ള ഓർത്തഡോൿസ് വിശ്വാസ സംരക്ഷകന്‍ അംഗങ്ങളുടെ നിശ്ചയം ഫലപ്രാപ്തിയില്‍ എത്തും എന്നും അതിനായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ഓർത്തഡോൿസ്  വിശ്വാസ സംരക്ഷകന്‍ അംഗങ്ങള്‍ക്കും ഈ ഇടവകയിലെ അംഗങ്ങള്‍ക്കും സഭാ സ്ഥാനികള്‍ക്കും കഴിയട്ടെ എന്നും പ്രത്യാശിക്കുന്നു.

ഓർത്തഡോൿസ്  സഭയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.എസ്.ശ്രീകുമാര്‍ ഹാജരായി.

ചാത്തമറ്റം പള്ളി : വീതം വെയ്പ്പ് വിഫലമായി