OVS-Kerala News

പാത്രിയര്‍ക്കീസ് ബാവയുടെ നിരണം പള്ളി സന്ദര്‍ശനം ബുധനാഴ്ച

എത്യോപ്യന്‍  പാത്രിയര്‍ക്കീസ് ബാവ  മാര്‍ത്തോമ്മന്‍ തീര്‍ത്ഥാടന കേന്ദ്രമായ നിരണം സെന്‍റ് ഓര്‍ത്തഡോക് സ് പള്ളി ബുധനാഴ്ച ഉച്ചക്ക് 2.30മണിക്ക്  സന്ദര്‍ശിക്കും.ഇദേഹത്തിന്‍റെ മുന്‍ഗാമിയും നിരണം പള്ളി സന്ദര്‍ശിച്ചിരുന്നു.

മാർത്തോമ്മാ സ്ലീഹായാൽ സ്ഥാപിതമായ മലങ്കര സഭയുടെ മാതൃ ദേവാലയമായ നിരണം പള്ളിയിലേക്ക് എത്യോപ്യന്‍ ഓര്‍ത്തഡോക് സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ആബൂന മത്ഥിയാസ് പാത്രിയർക്കീസ് ബാവാ   ബുധനാഴ്ച 2.30ന്  എഴുന്നള്ളുന്നു. ചരിത്ര ശേഷിപ്പുകൾ കൊണ്ടും പാരമ്പര്യം കൊണ്ടും അനേകരെ ആകർഷിക്കുന്ന ദേവാലയമാണ് നിരണം പള്ളി, കൂടാതെ മലങ്കര സന്ദർശിച്ചിട്ടുള്ള മിക്ക വിദേശ സഭാ പിതാക്കന്മാരും നിരണം പള്ളിയിലും സന്ദർശനം നടത്തിയിട്ടുണ്ട് എന്നുള്ളത് പള്ളിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പിടവും പരിശുദ്ധ പരുമല തിരുമേനിയുടെ കിടക്കമുറിയും മറ്റ് അമൂല്യങ്ങളായ ചരിത്ര ശേഷിപ്പുകളും നിരണം പള്ളിയിൽ കാണാൻ സാധിക്കുന്നതാണ്. മാർത്തോമ്മാ സ്ലീഹായാൽ സ്ഥാപിതമായ മലങ്കര സഭയുടെ കീഴിലുള്ള ഏറ്റവും പ്രധാന ദേവാലയമാണ് നിരണം പള്ളി, ഒട്ടനവധി ചരിത്ര മുഹൂര്‍ത്തങ്ങൾക്കു സാക്ഷ്യം വഹിച്ച ദേവാലയമാണ്, മലങ്കര സഭയുടെ പൂർവ പിതാക്കന്മാരെ സ്വീകരിച്ചു പരിചരിച്ചു പോറ്റിവളർത്തിയ ദേവാലയത്തിന്റെ പെരുമ മലങ്കര സഭയിൽ ഒഴിച്ചുകൂടാനാവാത്തതാണ്.