OVS-Kerala News

ബുധനൂർ സെന്റ് ഏലിയാസ് പള്ളിയിൽ കൺവൻഷനും പെരുനാളും

ബുധനൂർ:- സെന്റ് ഏലിയാസ് ഓർത്തഡോക്സ് പള്ളിയിലെ 81 ആം കൺവൻഷനും 122–ആം  പെരുനാളും ഇന്നു മുതൽ 14 വരെ നടക്കും. ഇന്ന് എട്ടിനു തോമസ് മാർ അത്തനാസിയോസിന്റെ കാർമികത്വത്തിൽ കുർബാന, 10.30ന് ഇടവക വികാരി ഫാ. സുനിൽ ജോസഫ് ഡാണാംപടിക്കലിന്റെ കാർമികത്വത്തിൽ പെരുനാൾ കൊടിയേറ്റ്, ദിവസവും സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, വചനശുശ്രൂഷ എന്നിവ നടക്കും. 12ന് 6.30നു പെരുനാൾ റാസ, 9.15ന് ആകാശക്കാഴ്ച.

13ന് 8.30നു ഡോ. യാക്കോബ് മാർ ഐറേനിയോസിന്റെ കാർമികത്വത്തിൽ മൂന്നിൻമേൽ കൂർബാന, 10.30നു പ്രദക്ഷിണം, 11ന് ശ്ലൈഹിക വാഴ്‌വ്, സ്നേഹസദ്യ. 16ന് 8.30നു യാക്കോബ് മാർ ഏലിയാസിന്റെ കാർമികത്വത്തിൽ മൂന്നിൻമേൽ കൂർബാന. 10ന് ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികം, 11.30നു കൊടിയിറക്ക്.