OVS-Kerala News

വാകത്താനം പള്ളിയിൽ സുവാർത്താ സംഗമം

വാകത്താനം:- സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ വലിയനോമ്പാചരണവും സുവാർത്താ സംഗമവും ഇന്ന് ആരംഭിക്കും. 11 മണിക്ക് ശുബ്ക്കോനൊ ശുശ്രൂഷയ്ക്ക് വികാരി ഫാ. ജോൺ ശങ്കരത്തിൽ നേതൃത്വം നൽകും. സുവാർത്താ സംഗമത്തിന്റെ ഉദ്ഘാടനം യൂഹാനോൻ മാർ പോളിക്കാർപ്പസ് നിർവഹിക്കും. വിവിധ വാർഡുകളിൽ നടക്കുന്ന പ്രാർഥനാ സംഗമത്തിൽ ഫാ. ഡോ. വർഗീസ് വർഗീസ്, ഫാ. ഡോ. കുര്യൻ ദാനിയൽ, ഫാ. ഡോ. ജോൺ‌ തോമസ് കരിങ്ങാട്ടിൽ, ഫാ. വർഗീസ് മർക്കോസ്, ഫാ. സി.ഒ. ജോർജ്, ഫാ. മോഹൻ ജോസഫ്, ഫാ. ബിനു ജോയി, ഫാ. സഖറിയ തോമസ്, ഫാ. സഖറിയ നൈനാൻ, ഫാ. കുര്യൻ കുറിയാക്കോസ് എന്നിവർ പ്രസംഗിക്കും.