OVS - Latest NewsOVS-Kerala News

ഡോ. മാത്യ‍ൂസ് മാർ സേവേറിയോസിന്റെ സ്ഥാനാരോഹണ രജത ജ‍‌ൂബിലി ആഘോഷം

കോലഞ്ചേരി :- ഓർത്തഡോക്‌സ് സഭ കണ്ടനാട് വെസ്‍റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യ‍ൂസ് മാർ സേവേറിയോസിന്റെ സ്ഥാനാരോഹണ രജത ജ‍‌ൂബിലി ഒര‍ു വർഷം നീണ്ട‍ു നിൽക്ക‍ുന്ന പരിപാടികളോടെ ആഘോഷിക്ക‌ും. ഭദ്രാസന സെക്രട്ടറി ഫാ. സി.എം.ക‍ുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗം സഭാ വൈദിക ട്രസ്‍റ്റി ഫാ. ഡോ. ജോൺസ് ഏബ്രാഹാം കോനാട്ട് ഉദ്ഘാടനം ചെയ്‍ത‍ു.

ആഘോഷ പരിപാടികള‍ുടെ ഉദ്ഘാടനം മ‍ുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബർ 18ന് കോലഞ്ചേരി പ്രസാദം സെന്ററിൽ നടത്ത‍ും. പരിശ‍ുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്ക‍ും. 2000 നിർധന രോഗികൾക്ക് ഡയാലിസിസിന‍ു സഹായം നൽക‍ും. സാമ്പത്തികമായി പിന്നാക്കം നിൽക്ക‍ുന്ന പത്ത‍ു യ‍ുവതികൾക്ക‍ു വിവാഹ സഹായം വിതരണം ചെയ്യ‍ും.

സൗജന്യ ക്ലിനിക്കിന്റെ ഉദ്ഘാടനവ‍ും ഇതോടന‍ുബന്ധിച്ച‍ു നടത്ത‍ും. വികാരി ഫാ. ജേക്കബ് ക‍ുര്യൻ, ഫാ. ല‍ൂക്കോസ് തങ്കച്ചൻ, ഫാ. ഏബ്രാഹാം കെ.ജോൺ, ഫാ. ഏബ്രാഹാം പാലപ്പിള്ളിൽ, ഫാ. വർഗീസ് വർഗീസ്, ഫാ. ജോസഫ് മലയിൽ, സാജ‍ു പടിഞ്ഞാക്കര, ബേബി നെച്ചിയിൽ, റോയി കാരിക്കോട്ടിൽ, ജോസി ഐസക്, ക‍ുഞ്ഞ‍ുമോൻ തോമസ്, ബെന്നി നെല്ലിക്കാമ‍ുറി, പ്രിൻസ് ഏലിയാസ് എന്നിവർ പ്രസംഗിച്ച‍ു.