OVS - Latest NewsOVS-Pravasi News

പരി.കാതോലിക്ക ബാവയ്ക്ക് കുവൈറ്റിൻ്റെ മണ്ണിൽ ഉജ്ജ്വല വരവേൽപ്പ്

കുവൈറ്റ്‌ : കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ‘കുവൈറ്റ്‌ ഓർത്തഡോക്സ്‌ മഹാസമ്മേളന’ ത്തിൽ പങ്കെടുക്കാൻ എത്തിയ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിക്ക് കുവൈറ്റിലെ ഓർത്തോഡോക്സ് ഇടവകൾ സംയുക്തമായി വൻ വരവേൽപ്പ് നൽകി.

കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്ന്യാസിയോസ്‌ മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ കുവൈറ്റ്‌ ഓർത്തഡോക്സ്‌ സംഗമത്തിൽ പരി.കാതോലിക്ക ബാവ മുഖ്യാഥിതിയായിരിക്കും. മലങ്കര സഭാ അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും പങ്കെടുക്കും.

നവംബർ 30-ന്‌ വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 മുതൽ അബ്ബാസിയ നോട്ടിംഹാം ബ്രിട്ടീഷ്‌ സ്ക്കൂളിൽ ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ കുവൈറ്റിലെ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവക, സെന്റ്‌ തോമസ്‌ പഴയ പള്ളി, സെന്റ്‌ ബേസിൽ ചർച്ച്‌, സെന്റ്‌ സ്റ്റീഫൻസ്‌ ചർച്ച്‌ എന്നീ ഇടവക വികാരിമാരായ ഫാ. ജേക്കബ്‌ തോമസ്‌, ഫാ. ജിജു ജോർജ്ജ്‌, ഫാ. അനിൽ കെ. വർഗ്ഗീസ്‌, ഫാ. സഞ്ചു ജോൺ, ഫാ. മാത്യൂ എം. മാത്യൂ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നതായി സംഘാടക സമിതി അറിയിച്ചു.

സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY -THE LIFE; വിശ്വാസപഠനം – IV