OVS - Latest NewsOVS-Kerala News

സോഷ്യല്‍ മീഡിയയില്‍ ക്രിയാത്മകമായി ഇടപെടണം : ഓർത്തോഡോക്‌സ് സഭ

ഇടവകകളിലെ സാമ്പത്തിക അച്ചടക്കം സംബന്ധിച്ചും സഭാ മക്കളുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ സംബന്ധിച്ചും സഭാ കേന്ദ്രമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നിന്ന് നിര്‍ദ്ദേശങ്ങളടങ്ങിയ കല്പന പുറപ്പെടുവിച്ചു.

വിവര സാങ്കേതിക വിദ്യ അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ലോകത്തെവിടെയും സംഭവിക്കുന്നതായ വിവരങ്ങള്‍ തത്സമയം കാണുന്നതിനും കേള്‍ക്കുന്നതിനുമൊക്കെയും സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്ക് വലുതാണ്‌. സമൂഹ മാധ്യമങ്ങളുടെ ഉപയോഗം എപ്പോഴും സഭയുടെയും സമൂഹത്തിന്‍റെയും നന്മയെ ലക്ഷ്യംവച്ചുകൊണ്ടുള്ളതായിരിക്കണമെന്നു ഓര്‍ത്തഡോക്സ് സഭ.പരിശുദ്ധ സഭയുടെ അന്തസ്സിനും പാരബര്യത്തിനും യ:ശസ്സിനും നിരക്കാത്ത ദ്രിശ്യങ്ങളും വാര്‍ത്തകളും സോഷ്യല്‍ മീഡിയാ അഥവാ സമൂഹ മാധ്യമങ്ങള്‍ വഴി പ്രച്ചരിക്കപ്പെടുന്നുണ്ട്.അത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് എത്രമാത്രം ഗുണകരമാണെന്ന് ചിന്തിക്കണമെന്നും പള്ളികള്‍ക്ക് അയച്ച കല്പനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ പറയുന്നു.വ്യക്തിഹത്യയ്ക്കോ പരിശുദ്ധ സഭയുടെ അന്തസ്സിന് കോട്ടം വരുത്തുന്നതുമായ പ്രവര്‍ത്തനങ്ങല്‍ സഭാ മക്കള്‍ സോഷ്യല്‍ മീഡിയ മുഖാന്തിരമാക്കരുതെന്നും കല്പനയില്‍ ഓര്‍മ്മപ്പെടുത്തി.

ഇടവകയുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളില്‍ കൃത്യമായി അച്ചടക്കവും ശ്രദ്ധയും അത്യാവശ്യമാണെന്നും കല്പനയില്‍ പറയുന്നുണ്ട്.ഇടവകകളുമായി ബന്ധപ്പെട്ട പദ്ധതികളും ആഘോഷങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ക്രമീകരിക്കപ്പെടുമ്പോള്‍ സാമ്പത്തിക സുതാര്യത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.കൃത്യമായ ഓഡിട്ടിംഗ് വിധേയമായി,കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വ്യവസ്ഥകള്‍ കൃത്യമായും പാലിച്ചു ഇടവകകളുടെ ധന വിനിയോഗം നിര്‍വഹിക്കപ്പെടുന്നു ഉറപ്പുവരുത്തുവാനും പള്ളി ഭാരവാഹികള്‍ ശ്രദ്ധിക്കണമെന്നുമാണ് കല്പനയുടെ  ഉള്ളടക്കം.